Breaking: ജോസഫിന് വിജയം: പാലായിൽ യുഡിഎഫിന് രണ്ടില ചിഹ്നം ഇല്ല
Last Updated:
കോടതി വിധിയനുസരിച്ച് പാർട്ടിയുടെ അധികാരം ജോസഫിനാണെന്നും വരാണാധികാരി അറിയിച്ചു
പാലാ: ഉപതെരഞ്ഞെടുപ്പില്‍ കേരള കോൺഗ്രസ് സ്ഥാനാർഥിയെന്ന നിലയിലുള്ള ജോസ് ടോമിന്റെ നാമനിർദ്ദേശ പത്രിക തള്ളി. പാർട്ടി പിളർപ്പുമായി ബന്ധപ്പെട്ട് ഇടുക്കി കോടതിയുടെ വിധി ചൂണ്ടിക്കാട്ടി രണ്ടില ചിഹ്നം അനുവദിക്കാനാകില്ലെന്ന് മുഖ്യവരണാധികാരി വ്യക്തമാക്കിയതോടെയാണ് പാർട്ടി സ്ഥാനാർഥിയെന്ന നിലയിലുള്ള പത്രിക തള്ളിയത്. ഇതോടെ ജോസ് ടോം പുലിക്കുന്നേൽ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും.
തങ്ങൾക്ക് പാർട്ടി സ്ഥാനാർഥി ഇല്ലെന്ന് പി.ജെ ജോസഫ് രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും വരണാധികാരി വ്യക്തമാക്കി. കോടതി വിധിയനുസരിച്ച് പാർട്ടിയുടെ അധികാരം ജോസഫിനാണെന്നും വരാണാധികാരി അറിയിച്ചു. ഇതിനു പിന്നാലെ സ്ഥാനാർഥിക്കു വേണ്ടി ജോസ് വിഭാഗം സമർപ്പിച്ച എ-ബി ഫോമുകളും തള്ളി. ഇതിനിടെ വിമതനായി പത്രിക നൽകിയ ജോസഫ് കണ്ടത്തിൽ പത്രിക പിൻവലിച്ചു.
ചിഹ്നം അനുവദിക്കാത്ത തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി നൂറു ശതമാനം ശരിയാണെന്ന് പി.ജെ ജോസഫ് പ്രതികരിച്ചു. യു.ഡി.എഫിന്റെ വിജയത്തിനു വേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും ജോസഫ് പറഞ്ഞു.
advertisement
ജോസ് ടോം പത്രിക നല്‍കിയത് ചെയര്‍മാന്റെ അനുമതി പത്രമില്ലാതെയാണെന്ന് സുക്ഷ്മപരിശോധനാ വേളയിൽ പി.ജെ ജോസഫ് തർക്കമുന്നയിച്ചിരുന്നു. അതുകൊണ്ടുതന്നെ രണ്ടില ചിഹ്നം അനുവദിക്കാന്‍ കഴിയില്ല. പത്രികയില്‍ പതിപ്പിച്ചിരിക്കുന്ന സീല്‍ ഔദ്യോഗികമല്ല. സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണച്ച് ഒപ്പുവച്ച രണ്ടുപേര്‍ സസ്പെന്‍ഷനിലുള്ളവരാണെന്നും ജോസഫ് വിഭാഗം ചൂണ്ടിക്കാട്ടി. ഇതേത്തുടർന്നാണ് മുഖ്യവരണാധികാരി വിഷയത്തിൽ ഇടപെട്ടതും പാർട്ടി സ്ഥാനാർഥിയെന്ന നിലയിലുള്ള പത്രിക തള്ളിയതും.
എന്നാല്‍ കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയുടെത് എന്ന നിലയില്‍ മറ്റാരും പത്രിക നല്‍കിയിട്ടില്ലെന്ന് ജോസ് പക്ഷം വാദിച്ചു. പാര്‍ട്ടി ചിഹ്നമായ രണ്ടില അനുവദിക്കണം. പത്രിക സമര്‍പ്പിക്കാന്‍ ചെയര്‍മാന്റെ അനുമതി പത്രം വേണമെന്ന് നിര്‍ബന്ധമില്ലെന്നും ജോസ് കെ മാണി വിഭാഗം വ്യക്തമാക്കിയിരുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 05, 2019 5:15 PM IST