advertisement

ഒടുവിൽ ബ്രിട്ടീഷ് എഫ്-35 യുദ്ധവിമാനം തിരുവനന്തപുരത്ത് നിന്ന് യുകെയിലേക്ക് പോയി; മടക്കം ഒരുമാസത്തിനുശേഷം

Last Updated:

ഇന്നലെ പരീക്ഷണ പറക്കല്‍ നടത്തി പ്രവര്‍ത്തന ക്ഷമത ബോധ്യപ്പെട്ടതോടെയാണ് വിമാനം യു‌ കെയിലേക്ക് പറന്നത്. തിരുവനന്തപുരത്ത് നിന്ന് നേരെ ഓസ്‌ട്രേലിയയിലേക്കാണ് പോവുക. അവിടെനിന്ന് പിന്നീട് യു കെയിലേക്ക് പോകും

ബ്രിട്ടന്റെ എഫ്-35 യുദ്ധവിമാനം പറന്നുയരുന്നു
ബ്രിട്ടന്റെ എഫ്-35 യുദ്ധവിമാനം പറന്നുയരുന്നു
തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35ബി യുദ്ധവിമാനം 39 ദിവസത്തിനുശേഷം രാജ്യം വിട്ടു. സാങ്കേതിക തകരാറുകളെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയ വിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് ഇന്നലെ പരീക്ഷണ പറക്കല്‍ നടത്തി പ്രവര്‍ത്തന ക്ഷമത ബോധ്യപ്പെട്ടതോടെയാണ് വിമാനം യു‌ കെയിലേക്ക് പറന്നത്. തിരുവനന്തപുരത്ത് നിന്ന് നേരെ ഓസ്‌ട്രേലിയയിലേക്കാണ് പോവുക. അവിടെനിന്ന് പിന്നീട് യു കെയിലേക്ക് പോകും.
ചൊവ്വാഴ്ച്ച രാവിലെ 10.45ഓടെയായിരുന്ന വിമാനം പറന്നുയർന്നത്. ഓസ്ട്രേലിയയിലെ ഡാർവിൻ വിമാനത്താവളത്തിലേക്കാണ് വിമാനം പോയതെന്ന് വിമാനത്താവള അധിക്യതർ പറഞ്ഞു. രാവിലെ 9.30 ഓടെ വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോൾ ടവറിൻ്റെ അനുമതിയും ലഭ്യമാക്കിയ ശേഷമായിരുന്നു വിമാനത്തിന്റെ ടേക്ക് ഓഫ്.
advertisement
ജൂൺ 14 രാത്രി 9.30- ന് അറബിക്കടലിലെ സൈനിക അഭ്യാസത്തിനിടെ കടലിൽ നങ്കൂരമിട്ടിരുന്ന ബ്രിട്ടണിൻ്റെ വിമാനവാഹിനി കപ്പലായ എച്ച് എം എസ് എന്ന കപ്പലിൽ ഇറങ്ങാനായി ശ്രമിച്ചെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് വിമാനത്തിന് ഇറങ്ങാനായിരുന്നില്ല. ഇതേ തുടർന്നാണ് വിമാനത്തെ തിരുവനന്തപുരത്തേക്ക് വഴി തിരിച്ചുവിട്ടത്. വിമാനം 4000 കിലോ ഇന്ധനം നിറച്ച് പുറപ്പെടാൻ തയ്യാറപ്പോഴായിരുന്നു ഹൈഡ്രോളിക് സംവിധാനത്തിനും ഓക്സിലറി പവർ യൂണിറ്റിനും തകരാർ ഉള്ളതായി പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കപ്പലിൽ നിന്ന് ഹെലികോപ്ടറിൽ വിദഗ്ധർ എത്തിയിരുന്നുവെങ്കിലും തകരാർ പരിഹരിക്കാൻകഴിഞ്ഞിരുന്നില്ല.
advertisement
ഇതും വായിക്കുക: വന്നാ പിന്നെ പോകാൻ തോന്നൂല ! തിരുവനന്തപുരത്ത് വിശ്രമിക്കുന്ന യുദ്ധവിമാനം F 35 നെ പരസ്യത്തിൽ എടുത്ത് കേരളാ ടൂറിസം
തകരാർ പരിഹരിക്കാൻ പറ്റാത്തതിനെ തുടർന്ന് ചാക്കയിലെ ഹാങ്ങർ യൂണിറ്റിലേക്ക് മാറ്റി പരിഹരിക്കുകയായിരുന്നു. തുടർന്ന് വിമാനത്തെ പുറത്തിറക്കി എൻജിൻ്റെ ക്ഷമതയും പരിശോധിച്ച് പറക്കാൻ സജ്മാക്കിയിരുന്നു. തുടർന്നാണ് ചൊവ്വാഴ്ച്ച പുറപ്പെട്ടത്. വിമാനത്തിൻ്റെ തകരാർ പരിഹരിക്കുന്നതിന് എത്തിച്ച ഉപകരണങ്ങൾ അടുത്ത ദിവസം എയർബസ് അറ്റ്ലസ് വിമാനത്തിൽ കൊണ്ടുപോകും.
തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തത് ദിവസങ്ങളും ആഴ്ചകളും പിന്നിട്ടിട്ടും തിരികെ കൊണ്ടുപോകാന്‍ കഴിയാതെ വന്നതോടെ വിമാനത്തിന്റെ ചിത്രം ഉള്‍പ്പെടുത്തി കേരള ടൂറിസം പങ്കുവെച്ച 'എനിക്ക് മടങ്ങേണ്ടാ' എന്ന ശ്രദ്ധ നേടിയിരുന്നു. പച്ചപ്പ് പശ്ചാത്തലമാക്കി റണ്‍വേയില്‍ നില്‍ക്കുന്ന എഫ് 35 ബി യുടെ ചിത്രമായിരുന്നു ഉപയോഗിച്ചത്. പിന്നാലെ സമാന രീതിയില്‍എഫ് 35 ബി വിമാനത്തിന്റെ ചിത്രങ്ങള്‍ ഉപയോഗിച്ചുള്ളപല പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ‌ പ്രത്യക്ഷപ്പെട്ടിരുന്നു.
advertisement
Summary: A UK F-35 fighter jet, which had been grounded at Kerala’s Thiruvananthapuram International Airport due to a technical glitch, finally took off after 39 days.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഒടുവിൽ ബ്രിട്ടീഷ് എഫ്-35 യുദ്ധവിമാനം തിരുവനന്തപുരത്ത് നിന്ന് യുകെയിലേക്ക് പോയി; മടക്കം ഒരുമാസത്തിനുശേഷം
Next Article
advertisement
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ‌ BJP- JD(S) പ്രതിഷേധം
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് BJP- JD(S) പ്രതിഷേധം
  • കർണാടക എക്സൈസ് വകുപ്പിൽ 6,000 കോടി രൂപയുടെ അഴിമതി ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി

  • മദ്യഷോപ്പ് ലൈസൻസ് അനുവദിക്കുന്നതിൽ വൻതോതിൽ കൈക്കൂലി ആരോപിച്ച് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു

  • പ്രതിപക്ഷം നിയമസഭയിൽ കുത്തിയിരിപ്പ് സമരം തുടരുന്നു, ഓഡിയോ തെളിവുകളും ലോകായുക്തയിൽ പരാതി നൽകിയിട്ടുണ്ട്

View All
advertisement