'കേന്ദ്ര സമീപനം KSRTCയെ പ്രതിസന്ധിയിലാക്കി': ധനമന്ത്രി കെ.എൻ. ബാലഗോപാൽ
- Published by:Rajesh V
- news18-malayalam
Last Updated:
''ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായി സര്‍ക്കാര്‍ സഹായം നല്‍കും''
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. എണ്ണ വിലക്കയറ്റം, കേന്ദ്ര നയങ്ങള്‍, നികുതി വിഹിതം സംസ്ഥാനത്തിന് ലഭിക്കാത്തത് തുടങ്ങിയ വിഷയങ്ങള്‍ കെഎസ്ആര്‍ടിസി.യിലെ പ്രതിസന്ധിക്ക് കാരണമായെന്ന് ബാലഗോപാല്‍ പറഞ്ഞു. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായി സര്‍ക്കാര്‍ സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Also Read- ഇത്തവണ ഓണക്കിറ്റ് എല്ലാവർക്കുമുണ്ടാകില്ല; ആർക്കൊക്കെ വേണമെന്ന് തീരുമാനമായില്ലെന്ന് ധനമന്ത്രി
കെഎസ്ആര്‍ടിസിക്ക് മുന്‍പ് ഇത്തരത്തില്‍ സഹായങ്ങള്‍ വേണ്ടിവന്നിരുന്നില്ല. എണ്ണ വിലക്കയറ്റം, കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ എന്നിവയെല്ലാമായി പിന്നീട് കെഎസ്ആര്‍ടിസി പ്രതിസന്ധിയിലായി. കേന്ദ്ര സര്‍ക്കാരിന്റെ സമീപനങ്ങളാണ് പൊതുമേഖലയെ ആകെ ബാധിക്കുന്നത്. കേന്ദ്രം പൊതുമേഖലാ സ്ഥാപനങ്ങളെ ഇല്ലാതാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖലയെ ശക്തിപ്പെടുത്താനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും പിന്തുണ നല്‍കുകയുമാണ് ചെയ്യുന്നത്.
advertisement
കെഎസ്ആര്‍ടിസിക്ക് പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിനും കെട്ടിടങ്ങള്‍ പണിയുന്നതിനുമായി മൂലധന നിക്ഷേപമടക്കം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. കെഎസ്ആര്‍ടിസിക്ക് വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവണമെന്നും ധനമന്ത്രി പറഞ്ഞു.
Also Read- ഇത്തവണ ഓണം ബമ്പറിൽ സമ്മാനത്തുക 125 കോടി 54 ലക്ഷം രൂപ; കഴിഞ്ഞ വർഷത്തെ റെക്കോർഡ് മറികടക്കുമോ?
ശമ്പളത്തിനും പെന്‍ഷനുമായി ഒരുമാസം 120 കോടി രൂപയിലധികമാണ് ചെലവുവരുന്നത്. അത് സ്ഥിരമായി നല്‍കാമെന്ന് സര്‍ക്കാര്‍ ഏറ്റിട്ടില്ല. എന്നാല്‍ നിലവില്‍ നല്‍കിക്കൊണ്ടിരിക്കുന്നുണ്ട്. കേന്ദ്രത്തില്‍നിന്ന് മുന്‍പ് സംസ്ഥാനത്തിനു ലഭിച്ചിരുന്ന നികുതി വിഹിതം ഇപ്പോള്‍ ലഭിക്കുന്നില്ല. അത് ലഭിച്ചാല്‍ത്തന്നെ പ്രതിവര്‍ഷം 20,000 കോടി രൂപ അധിക വരവുണ്ടാകും. ഈ പണം കേരളത്തിന് ലഭിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
July 25, 2023 7:51 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കേന്ദ്ര സമീപനം KSRTCയെ പ്രതിസന്ധിയിലാക്കി': ധനമന്ത്രി കെ.എൻ. ബാലഗോപാൽ