ന്യൂഡൽഹി: ശബരിമല വിഷയത്തില്‍ കേരളത്തില്‍ നടക്കുന്ന അക്രമ സംഭവങ്ങളെപ്പറ്റി കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. അക്രമ സംഭവങ്ങള്‍ എത്രയും വേഗം നിയന്ത്രണ വിധേയമക്കണമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ ഭരണഘടനയ്ക്കുള്ളില്‍ നിന്ന് കൊണ്ടുള്ള പ്രത്യാഘാതം സംസ്ഥാന സര്‍ക്കാരിനും സി പി എമ്മിനും നേരിടേണ്ടി വരുമെന്ന് ബിജെപി ദേശീയ നേതൃത്വം പ്രതികരിച്ചു.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയത്. കേരളത്തിലെ സ്ഥിതിഗതികള്‍ അതീവ ഗൗരവത്തോടെ നിരീക്ഷിച്ചു വരികയാണെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. സംഘര്‍ഷത്തിന് എത്രയും പെട്ടന്ന് അയവ് വരുത്തണമെന്നും സ്ഥിതിഗതികള്‍ സാധാരണ നിലയില്‍ ആക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമല വിധിക്ക് പിന്നാലെ സംഘര്‍ഷങ്ങള്‍ക്ക് സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പ് നല്കിയ ശേഷം ഇതാദ്യമായാണ് കേന്ദ്ര ഇടപെടല്‍. കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട ഗവർണര്‍ പി സദാശിവവും കേന്ദ്രത്തെ സ്ഥിതിഗതികള്‍ ധരിപ്പിക്കുമെന്നാണ് സൂചന. അതേസമയം അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിനും സിപിഎമ്മിനും ഭരണഘടനയ്ക്ക് അകത്ത് നിന്നുള്ള പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന ഭീഷണിയുമായി ബിജെപി രംഗത്തെത്തി.
എന്ത് പ്രത്യാഘാതമെന്ന ചോദ്യത്തിന് ബുദ്ധിയുള്ളവര്‍ക്ക് അത് മനസിലാകുമെന്നായിരുന്നു ബിജെപി വക്താവിന്റെ മറുപടി. പ്രശ്ന പരിഹാരത്തിന് ഓര്‍ഡിനന്‍സ് കൊണ്ട് വരുമോയെന്ന ചോദ്യത്തില്‍ നിന്ന് ബിജെപി ഒഴിഞ്ഞു മാറി. വിഷയം കോടതിയുടെ പരിഗണയില്‍ ആയതിനാല്‍ അതേപ്പറ്റി പ്രതികരിക്കാന്‍ അകില്ലെന്നായിരുന്നു വിശദീകരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Attack, Bomb attack, Cpm rss clash, Kanakadurga, Kanakadurga and bindhu, Rajnath Singh, Sabarimala women entry issue, Sasikala, Women entry, കനകദുര്‍ഗ, ബിന്ദു, രാജ്നാഥ് സിംഗ്, ശബരിമല സ്ത്രീപ്രവേശനം, ശശികല, സ്ത്രീ പ്രവേശനം