കേന്ദ്രമന്ത്രി അമിത്‌ ഷാ ഇന്ന് കൊച്ചിയിലെത്തും; വ്യാഴം, വെള്ളി ദിവസങ്ങളിൽ നഗരത്തില്‍ ഗതാഗത നിയന്ത്രണം

Last Updated:

വെള്ളിയാഴ്ച നടക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ അദ്ദേഹം പങ്കെടുക്കും

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
കൊച്ചി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ ഇന്ന് കൊച്ചിയിലെത്തും. വെള്ളിയാഴ്ച നടക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ വ്യാഴം, വെള്ളി ദിവസങ്ങളിൽ ഗതാഗത നിയന്ത്രണമുണ്ടാകും.
ഇന്ന് രാത്രി 8 മണിക്ക് ശേഷമാണ് നിയന്ത്രണമുണ്ടാകുക. എന്‍എച്ച് 544 മുട്ടം, കളമശേരി, ഇടപ്പള്ളി, പാലാരിവട്ടം, കലൂര്‍, കച്ചേരിപ്പടി, ബാനര്‍ജി റോഡ്, ഹൈക്കോടതി ജംഗ്ഷന്‍, ഗോശ്രീ പാലം, ബോള്‍ഗാട്ടി ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് നിയന്ത്രണം.
വ്യാഴാഴ്ച രാവിലെ 11 മണി മുതല്‍ ഉച്ചയ്‌ക്ക് 2 മണിവരെ ബോൾഗാട്ടി ജംഗ്ഷൻ, ഗോശ്രീ പാലം, ഹൈക്കോടതി ജംഗ്ഷൻ, ബാനർജി റോഡ്, കലൂർ, പാലാരിവട്ടം, ഇടപ്പള്ളി, കളമശ്ശേരി, മുട്ടം എന്നിവിടങ്ങളിൽ ഗതാഗത നിയന്ത്രണമുണ്ടാകും. വ്യാഴാഴ്ച നേതൃയോഗത്തില്‍ പങ്കെടുക്കുന്ന അമിത്‌ ഷാ അതിന് പിന്നാലെ ചെന്നൈയിലേക്ക് തിരിക്കും.
advertisement
Summary: There will be traffic regulations at various points in Kochi city on Thursday (August 21) and Friday (August 22) in view of Union Home Minister Amit Shah’s visit, the Kochi City police have informed.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേന്ദ്രമന്ത്രി അമിത്‌ ഷാ ഇന്ന് കൊച്ചിയിലെത്തും; വ്യാഴം, വെള്ളി ദിവസങ്ങളിൽ നഗരത്തില്‍ ഗതാഗത നിയന്ത്രണം
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement