advertisement

കേന്ദ്രമന്ത്രി സുരേഷ് ഗോപി കണ്ണൂരിൽ; വാടിക്കൽ രാമകൃഷ്ണന്റെ വീടും നായനാരുടെ വീടും സന്ദർശിക്കും

Last Updated:

കോഴിക്കോട് തളി ക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷമാണ് കണ്ണൂരിലേക്ക് യാത്ര തിരിച്ചത്

സുരേഷ് ഗോപി
സുരേഷ് ഗോപി
കേന്ദ്ര ടൂറിസം പെട്രോളിയം സഹമന്ത്രിയായി ചുമതലയേറ്റ ശേഷം സുരേഷ് ഗോപി ആദ്യമായി കേരളത്തിലെത്തി. കോഴിക്കോട് എത്തിയ അദേഹം തളി ക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷമാണ് കണ്ണൂരിലേക്ക് യാത്ര തിരിച്ചത്. രാവിലെ കണ്ണൂരിലെത്തിയ സുരേഷ് ഗോപി മാടായി കാവ്, രാജരാജേശ്വര ക്ഷേത്രം, പറശിനിക്കടവ് മുത്തപ്പൻ മഠപ്പുര എന്നിവിടങ്ങളിൽ ദർശനം നടത്തും. ഉച്ചയ്ക്ക് 12 മണിക്ക് മാടായി കാവ് ക്ഷേത്രത്തിലെത്തുന്ന സുരേഷ് ഗോപി ഒരു മണിയോടെ പറശിനിക്കടവ് മുത്തപ്പൻ മഠപ്പുരയിലും ദർശനം നടത്തും. ഉച്ചക്ക് ഒന്നരയ്ക്ക് സിപിഎം നേതാവായിരുന്ന മുൻ മുഖ്യമന്ത്രി ഇകെ നായനാരുടെ കല്യാശേരിയിലെ ശാരദാസ് വീട്ടിലെത്തി അദ്ദേഹത്തിന്റെ ഭാര്യ ശാരദ ടീച്ചറെ സന്ദർശിച്ച ശേഷം, കണ്ണൂര്‍ ബിജെപി നേതാവായിരുന്ന കെ ജി മാരാരുടെ പയ്യാമ്പലത്തെ മാരാർജി സ്മൃതി കുടീരത്തിലെത്തി പുഷ്പാർച്ചന നടത്തും.
തുടർന്ന് സുരേഷ് ഗോപി ശേഷം കൊട്ടിയൂർ ക്ഷേത്രത്തിലും ദർശനം നടത്തും. പിന്നീട് രാജരാജ രാജേശ്വര ക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷം ഗസ്റ്റ്‌ ഹൗസിൽ വിശ്രമിക്കും. പിറ്റേ ദിവസം, മാമാനിക്കുന്ന് ക്ഷേത്ര ദർശനത്തിനു ശേഷം വാടിക്കൽ രാമകൃഷ്ണന്റെ വീടു സന്ദർശിക്കും. ബി.ജെ.പിയുടെ പഴയ രൂപമായിരുന്ന ജനസംഘത്തിന്റെ പ്രവർത്തകനായിരുന്ന രാമകൃഷ്ണൻ 1969 ഏപ്രിൽ 21-നാണ് രാഷ്ട്രീയ എതിരാളികളാൽ കൊല്ലപ്പെട്ടത്. പിന്നീട് തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷം സുരേഷ് ഗോപി തൃശൂരിലേക്ക് മടങ്ങും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേന്ദ്രമന്ത്രി സുരേഷ് ഗോപി കണ്ണൂരിൽ; വാടിക്കൽ രാമകൃഷ്ണന്റെ വീടും നായനാരുടെ വീടും സന്ദർശിക്കും
Next Article
advertisement
ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് യുകെ ഇന്ത്യയെ ക്ഷണിച്ചു; വിദേശകാര്യ സെക്രട്ടറി പങ്കെടുക്കും
ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് യുകെ ഇന്ത്യയെ ക്ഷണിച്ചു; വിദേശകാര്യ സെക്രട്ടറി പങ്കെടുക
  • ഹോർമുസ് കടലിടുക്ക് തുറക്കൽ ചർച്ചയ്ക്ക് ഇന്ത്യയെ യുകെ ക്ഷണിച്ചു; വിദേശകാര്യ സെക്രട്ടറി പങ്കെടുക്കും

  • 35 ഓളം രാജ്യങ്ങൾ പങ്കെടുക്കുന്ന യോഗത്തിൽ ഇന്ത്യയുടെ ഊർജ്ജ സുരക്ഷയും കടലിടുക്കിന്റെ നിർണായകതയും ചർച്ചയാകും

  • ഇന്ത്യയുടെ ക്രൂഡ് ഓയിൽ, എൽപിജി ഇറക്കുമതിയുടെ ഭൂരിഭാഗവും ഹോർമുസ് കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്

View All
advertisement