Suresh Gopi | കേന്ദ്രമന്ത്രിയായ ശേഷം സുരേഷ് ഗോപി ആദ്യമായി കേരളത്തിൽ; തളി ക്ഷേത്രത്തിൽ ദർശനം നടത്തി
- Published by:meera_57
- news18-malayalam
Last Updated:
മൂന്നാം മോദി സർക്കാരിൽ സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സുരേഷ് ഗോപി കോഴിക്കോട്ടെത്തി
മൂന്നാം മോദി സർക്കാരിൽ സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സുരേഷ് ഗോപി (Suresh Gopi) കോഴിക്കോട്ടെത്തി. ജില്ലയിലെ പ്രമുഖ ബിജെപി നേതാക്കളെ അദ്ദേഹം സന്ദർശിക്കും. തളി ക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തി. രാവിലെ കണ്ണൂരിലേക്ക് പോകുന്ന അദ്ദേഹം പയ്യാമ്പലം ബീച്ചിലെ മാരാർജി സ്മൃതി മന്ദിരത്തിൽ പുഷ്പാർച്ചന നടത്തും. മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ ഭാര്യ ശാരദ ടീച്ചറെ അദ്ദേഹം കല്ല്യാശ്ശേരിയിലെ വസതിയിൽ സന്ദർശിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
മുൻപും അദ്ദേഹം ശാരദ ടീച്ചറെ സന്ദർശിച്ചിരുന്നു. ‘ഇതുപോലൊരു മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടായിരുന്നു’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചത്. സുരേഷ് ഗോപി കൊട്ടിയൂർ ക്ഷേത്രം സന്ദർശിച്ചേക്കും. വ്യാഴാഴ്ച അദ്ദേഹം സ്വന്തം മണ്ഡലത്തിലെത്തും. ടൂറിസം, പെട്രോളിയം വകുപ്പ് സഹമന്ത്രിയാണ് സുരേഷ് ഗോപി. പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിൻ്റെ സഹമന്ത്രിയായി അദ്ദേഹം കഴിഞ്ഞ ദിവസം ചുമതലയേറ്റിരുന്നു.
കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, പെട്രോളിയം പ്രകൃതിവാതക വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരി എന്നിവരുമായി സഹകരിച്ചാണ് സുരേഷ് ഗോപി പ്രവർത്തിക്കുക. സുരേഷ് ഗോപി ചുമതലയേൽക്കുമ്പോൾ ഹർദീപ് സിങ് പുരിയും ഒപ്പമുണ്ടായിരുന്നു. വകുപ്പ് സെക്രട്ടറിമാരും ചടങ്ങിൽ പങ്കെടുത്തു. ചുമതലയേൽക്കുന്നതിന് മുമ്പ് അദ്ദേഹം സഭാ മേലധ്യക്ഷന്മാരെ വിളിച്ച് അനുഗ്രഹം തേടി.
advertisement
തൃശ്ശൂരിൽ നിന്ന് 70,000 ത്തിലധികം വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ച സുരേഷ് ഗോപി ജൂൺ ഒമ്പതിന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സുരേഷ് ഗോപി ക്യാബിനറ്റ് മന്ത്രിയാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
Summary: Union Minister of State for Petroleum and Natural Gas, Suresh Gopi, made his first visit to Kerala after assuming office the other day. Commencing the day with prayers at Thali temple in Kozhikode, he outlined a series of plans for the day ahead. Scheduled on his day plan was a meeting with Sarada, the wife of former Chief Minister E.K. Nayanar, at her residence.He engaged briefly with the media outside the BJP office
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jun 12, 2024 7:19 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Suresh Gopi | കേന്ദ്രമന്ത്രിയായ ശേഷം സുരേഷ് ഗോപി ആദ്യമായി കേരളത്തിൽ; തളി ക്ഷേത്രത്തിൽ ദർശനം നടത്തി







