നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ; കാര്യങ്ങൾ മാറട്ടെ; മന്ത്രി ശിവൻകുട്ടിയെ കുറിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

Last Updated:

വട്ടവടയിൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ വേണമെന്ന നാട്ടുകാർ ആവശ്യം ഉന്നയിച്ചപ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി

News18
News18
ഇടുക്കി: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ പരോക്ഷമായി പരിഹസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇടുക്കി വട്ടവടയിൽ നടന്ന ഒരു കലുങ്ക് സംവാദത്തിനിടെയായിരുന്നു അദ്ദേഹത്തിൻ്റെ പരിഹാസ പരാമർശം.
വട്ടവടയിൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. "നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ. എന്നെ എപ്പോഴും കളിയാക്കുന്ന മന്ത്രിയാണ് ഇപ്പോൾ ഉള്ളത്. അവരൊക്കെ തെറിച്ചുമാറട്ടെ," എന്ന് സുരേഷ് ഗോപി പറഞ്ഞു.
തന്നെ നിരന്തരം വിമർശിക്കുന്നയാളാണ് സംസ്ഥാനത്തെ നിലവിലെ വിദ്യാഭ്യാസ മന്ത്രിയെന്നും, അങ്ങനെയുള്ളവരിൽ നിന്ന് ഈ ആവശ്യങ്ങൾ ഒന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ; കാര്യങ്ങൾ മാറട്ടെ; മന്ത്രി ശിവൻകുട്ടിയെ കുറിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി
Next Article
advertisement
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
  • ഷാഫിക്കെതിരെ തെളിവുകളും പരാതിയുമായി പെൺകുട്ടി രംഗത്തെത്തുമെന്ന് ഷാനിബ്.

  • പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകൾ കൈവശമുണ്ടെന്ന് ഷാനിബ്.

  • പാലക്കാട് ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഷാനിബിനെ കോൺഗ്രസ് പുറത്താക്കി.

View All
advertisement