അടിയന്തരാവസ്ഥയുടെ വാർഷികം സർവകലാശാലകൾ ഭരണഘടനാഹത്യാദിനമായി ആചരിക്കണം; വിസിമാർക്ക് കത്തയിച്ച് ഗവർണർ
- Published by:Nandu Krishnan
- news18-malayalam
Last Updated:
അടിയന്തരാവസ്ഥയുടെ വാർഷികം ഭരണഘടനാ ഹത്യാദിനമായി ആചരിക്കുമെന്ന് കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു
അടിയന്തരാവസ്ഥയുടെ വാർഷികം സർവകലാശാലകൾ ഭരണഘടനാ ഹത്യാദിനമായി ആചരിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ രാജേന്ദ്ര ആർലേക്കർ വൈസ് ചാൻസലർമാർക്ക് കത്തയച്ചു. ജൂണ്‍ 25നാണ് രാജ്യത്ത് അടിയന്ത്രരാവസ്ഥ പ്രഖ്യാപിച്ചതിന്റെ വാർഷികം.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യം എന്തൊക്കെ പ്രത്യാഖാതങ്ങളും നാശനഷ്ടങ്ങളും രാജ്യത്തുണ്ടായി എന്നിവയെക്കുറിച്ചുള്ള സെമിനാറുകളും നാടകങ്ങളും കവിതകളും യോഗങ്ങളും സംഘടിപ്പിക്കണെമെന്നും ഗവര്‍ണറുടെ അഡീഷനല്‍ ചീഫ് സെക്രട്ടറി വൈസ് ചാന്‍സലര്‍മാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.
അടിയന്തരരാവസ്ഥയെക്കെതിരെ ധീരമായി പോരാടിയവർക്ക് ആദരമർപ്പിക്കുന്നതിന് ജൂണ്‍ 25 ഭരണഘടനാ ഹത്യാദിനമായി ആചരിക്കുമെന്ന് കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. അതേസമയം തീരുമാനത്തെ കോൺഗ്രസ് എതിർത്തിരുന്നു
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 24, 2025 1:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അടിയന്തരാവസ്ഥയുടെ വാർഷികം സർവകലാശാലകൾ ഭരണഘടനാഹത്യാദിനമായി ആചരിക്കണം; വിസിമാർക്ക് കത്തയിച്ച് ഗവർണർ