എൻ. പ്രശാന്ത് മുക്കിയെന്ന് ആരോപിക്കുന്ന ഫയലുകൾ മന്ത്രിയുടെ ഓഫീസിൽ; ആരോപണം 'മല്ലു ഗ്രൂപ്പ്' പുറത്തുവിട്ടെന്ന സംശയത്താലെന്ന് സൂചന
- Published by:Rajesh V
- news18-malayalam
Last Updated:
'ഉന്നതി'യിൽ നിന്ന് സ്ഥാനമൊഴിയുന്നതിന് മുൻപ് പ്രശാന്ത് ഫയലുകൾ ഏൽപിച്ചിരുന്നതായി വകുപ്പ് മന്ത്രിയുടെ ഓഫീസാണ് സ്ഥിരീകരിച്ചത്. എന്നാൽ തന്നോടുള്ള വൈരാഗ്യം കാരണം ഫയൽ മുക്കിയെന്ന റിപ്പോർട്ടുണ്ടാക്കി മുഖ്യമന്ത്രിക്ക് നൽകിയെന്നാണ് പ്രശാന്തിന്റെ ആരോപണം
തിരുവനന്തപുരം: കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ പ്രശാന്ത് 'ഉന്നതി'യിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരിക്കെ മുക്കിയെന്ന് ആരോപിക്കപ്പെടുന്ന ഫയലുകള്‍ പട്ടികജാതി- പട്ടികവർഗ വികസന മന്ത്രിയുടെ ഓഫീസിൽ തന്നെയുള്ളതായി സ്ഥിരീകരണം. 'ഉന്നതി'യിൽ നിന്ന് സ്ഥാനമൊഴിയുന്നതിന് മുൻപ് പ്രശാന്ത് ഫയലുകൾ ഏൽപിച്ചിരുന്നതായി വകുപ്പ് മന്ത്രിയുടെ ഓഫീസാണ് സ്ഥിരീകരിച്ചത്. എന്നാൽ തന്നോടുള്ള വൈരാഗ്യം കാരണം ഫയൽ മുക്കിയെന്ന റിപ്പോർട്ടുണ്ടാക്കി മുഖ്യമന്ത്രിക്ക് നൽകിയെന്നാണ് പ്രശാന്തിന്റെ ആരോപണം.
വകുപ്പ് സെക്രട്ടറിയായിരുന്ന എ ജയതിലകുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് സ്ഥാനമൊഴിയുന്നതിന് മുൻപ് പ്രശാന്ത് ഫയലുകള്‍ അന്നത്തെ മന്ത്രി രാധാകൃഷ്ണനെ ഏൽപിച്ചത്. 'ഉന്നതി'യുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും മന്ത്രിയുടെ ഓഫീസിൽ കിട്ടിയെന്ന് വ്യക്തമാക്കി എ ജയതിലക് തന്നെ മേയ് 14ന് കത്ത് നൽകി. പ്രശാന്തിന് പിന്നാലെ സിഇഒ ആയി ചുമതലയേറ്റ കെ ഗോപാലകൃഷ്ണനാണ് ജയതിലക് കത്ത് നൽകിയത്. എന്നാൽ പ്രശാന്തിനെതിരെ അന്വേഷണം നടത്തിയ ചീഫ് സെക്രട്ടറി ഈ വിഷയം പരിശോധിച്ചില്ല.
advertisement

പ്രശാന്തിന് പകരം 'ഉന്നതി' സിഇഒയായ കെ ഗോപാലകൃഷ്ണനും ജയതിലകും ചേർന്ന് താൻ ഫയലുകൾ മുക്കിയെന്ന് റിപ്പോർട്ട് തയാറാക്കി മുഖ്യമന്ത്രിക്ക് നൽകിയെന്നാണ് പ്രശാന്ത് ആരോപിക്കുന്നത്. കെ ഗോപാലകൃഷ്ണൻ വാട്സാപ്പിൽ മല്ലു ഹിന്ദു ഗ്രൂപ്പ് വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചെന്ന വിവരം ചോർത്തി നൽകിയത് പ്രശാന്താണെന്ന സംശയം കാരണമാണ് ഫയൽമുക്കിയെന്ന ആരോപണം എതിർപക്ഷം പുറത്തുവിട്ടതെന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 12, 2024 10:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എൻ. പ്രശാന്ത് മുക്കിയെന്ന് ആരോപിക്കുന്ന ഫയലുകൾ മന്ത്രിയുടെ ഓഫീസിൽ; ആരോപണം 'മല്ലു ഗ്രൂപ്പ്' പുറത്തുവിട്ടെന്ന സംശയത്താലെന്ന് സൂചന