ലൈഫ് മിഷൻ കേസിലെ വാട്സ്ആപ്പ് ചാറ്റുകൾ മാത്യു കുഴൽനാടൻ വായിച്ചു; നിയമസഭയിൽ പൊട്ടിത്തെറിയും ബഹളവും
- Published by:Naseeba TC
- news18-malayalam
Last Updated:
ശിവങ്കർ-സ്വപ്ന വാട്സ് ആപ് ചാറ്റുകൾ അടിസ്ഥാനമാക്കിയുള്ള കുഴൽനാടന്റെ ആരോപണത്തിലും മുഖ്യമന്ത്രിയുടെ മറുപടിയിലും സഭ പ്രക്ഷുബ്ധമായി
തിരുവനന്തപുരം: ലൈഫ് മിഷൻ കോഴ കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് പങ്കെന്ന് പ്രതിപക്ഷം. സർക്കാരിന് ഒരു പങ്കുമില്ലെങ്കിൽ എന്തിനാണ് സിബിഐ അന്വേഷണത്തെ എതിർക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഡൽഹിയിൽ ഇഡിക്കെതിരേ സമരം ചെയ്യുന്നവർ കേരളത്തിൽ ഇഡിക്കായി വാദിക്കുന്നത് പരിഹാസ്യമെന്നായിരുന്നു സർക്കാരിന്റെ തിരിച്ചടി. ലൈഫ് മിഷൻ കോഴയെ ചൊല്ലിയുള്ള ഭരണ-പ്രതിപക്ഷ പോരിൽ സഭാ നടപടികൾ തടസ്സപ്പെട്ടു.
Also Read- മുസ്‌ലിം ലീഗിന്റെ മേൽവിലാസമായി പാണക്കാട് കൊടപ്പനയ്ക്കൽ തറവാട് മാറിയിട്ട് അര നൂറ്റാണ്ട്
ലൈഫ് കോഴയിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അറസ്റ്റ് ഉയർത്തിക്കാട്ടിയായിരുന്നു മാത്യു കുഴൽനാടന്റെ അടിയന്തിരപ്രമേയ നോട്ടീസ്. ഇഡിയുടെ റിമാൻഡ് റിപ്പോർട്ടുകളിലെ തെളിവുകൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ബന്ധം സ്ഥാപിക്കാനായിരുന്നു ശ്രമം. യൂണിടാകും-റെഡ് ക്രെസന്റുമായുള്ള കരാറിൽ അഴിമതി നടന്നിട്ടുണ്ടെങ്കിൽ അതിൽ സർക്കാരിന് സാമ്പത്തിക ഉത്തരവാദിത്വമില്ലെന്ന് മന്ത്രി എംബി രാജേഷിന്റെ മറുപടി.
Also Read- ‘നിയമസഭയിലേക്ക് ഇഡി എത്തില്ലെന്ന ധാരണമൂലമാകാം രവീന്ദ്രനെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി നിയമസഭയെ കവചമാക്കിയത്: കെ സുധാകരന്‍
ശിവങ്കർ-സ്വപ്ന വാട്സ് ആപ് ചാറ്റുകൾ അടിസ്ഥാനമാക്കിയുള്ള കുഴൽനാടന്റെ ആരോപണത്തിലും മുഖ്യമന്ത്രിയുടെ മറുപടിയിലും സഭ പ്രക്ഷുബ്ധമായി. ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്കേറ്റം നടന്നു. 10 മിനിട്ടോളം സഭാ നടപടികൾ നിർത്തിവച്ചു. ഇഡി റിമാൻഡ് റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വയക്കാമെന്ന് കുഴൽനാടൻ പറഞ്ഞെങ്കിലും ചട്ടങ്ങൾ ചൂണ്ടിക്കാട്ടി സ്പീക്കർ അതു വിലക്കി.
advertisement
സംസ്ഥാന ഏജൻസികളുടെ അന്വേഷ പരിധിയിൽ നിൽക്കാത്ത വിഷയമായതു കൊണ്ടാണ് സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ യുക്തി ലൈഫ് മിഷൻ കേസിലും ബാധമാകില്ലേ എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ചോദ്യം. സ്പീക്കറെ പോലും അഗീകരിക്കാതെ മന്ത്രിമാർ ഉൾപ്പെടെയുള്ള ഭരണപക്ഷമാണ് സഭ സത്ംഭിപ്പിച്ചത് എന്നാരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
February 28, 2023 1:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലൈഫ് മിഷൻ കേസിലെ വാട്സ്ആപ്പ് ചാറ്റുകൾ മാത്യു കുഴൽനാടൻ വായിച്ചു; നിയമസഭയിൽ പൊട്ടിത്തെറിയും ബഹളവും