• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഗവർണർ സർവകലാശാലകളിൽ നിയമിച്ച ആർഎസ്എസുകാരുടെ പട്ടിക CPM പുറത്തു വിടണം'; കേന്ദ്രമന്ത്രി വി.മുരളീധരൻ

'ഗവർണർ സർവകലാശാലകളിൽ നിയമിച്ച ആർഎസ്എസുകാരുടെ പട്ടിക CPM പുറത്തു വിടണം'; കേന്ദ്രമന്ത്രി വി.മുരളീധരൻ

കേരളത്തിലെ സർവകലാശാലകളെ കമ്മ്യൂണിസ്റ്റ് വത്കരിക്കാനുള്ള സിപിഎം സർക്കാരിന്റെ ശ്രമത്തെ തടയുകയാണ് ഗവർണർ ചെയ്തതെന്ന് മുരളീധരൻ

വി മുരളീധരൻ

വി മുരളീധരൻ

  • Share this:
തിരുവനന്തപുരം: കേരളത്തിലെ സര്‍വകലാശാലകളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമിച്ച ആര്‍എസ്എസുകാരുടെ പട്ടിക സിപിഎം പുറത്തുവിടണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളത്തിലെ ഏത് സർവകലാശാലയിൽ ഏത് ആർഎസ്എസുകാരനെയാണ് യോഗ്യതയില്ലാതെ ആരിഫ് മുഹമ്മദ് ഖാന്റെ ശുപാർശ പ്രകാരമോ അല്ലാതെയോ നിയമിച്ചിട്ടുള്ളത് എന്ന് അദ്ദേഹം ചോദിച്ചു.

കേരളത്തിലെ സർവകലാശാലകളെ കമ്മ്യൂണിസ്റ്റ് വത്കരിക്കാനുള്ള സിപിഎം സർക്കാരിന്റെ ശ്രമത്തെ തടയുകയാണ് ഗവർണർ ചെയ്തതെന്ന് മുരളീധരൻ പറഞ്ഞു. കേരളത്തിലെ സർക്കാർ പറയുന്നത് സർവകലാശാലകളെ ആർഎസ്എസ് വത്കരിക്കാൻ ആരിഫ് മുഹമ്മദ് ഖാൻ ശ്രമിച്ചെന്നും അതുകൊണ്ടാണ് അദ്ദേഹത്തെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റുന്നത് എന്നാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

Also Read-ഗവര്‍ണറെ കലാമണ്ഡലത്തിന്‍റെ ചാന്‍സര്‍ സ്ഥാനത്ത് നിന്ന് നീക്കി; പദവിയിലേക്ക് സാംസ്കാരിക നായകര്‍ വരും

"കേരളത്തിലെ ഏത് സർവകലാശാലയിൽ ഏത് ആർഎസ്എസുകാരനെയാണ് ആരിഫ് മുഹമ്മദ് ഖാൻ്റെ ശുപാർശ പ്രകാരമോ അല്ലാതെയോ നിയമിച്ചിട്ടുള്ളത്? അങ്ങനെ ഒരു പേരുണ്ടെങ്കിൽ ആ പേര് പുറത്തുവിടണമെന്ന് സിപിഎം നേതാക്കന്മാരെയും മന്ത്രിമാരെയും വെല്ലുവിളിക്കുകയാണ്" മുരളീധരൻ പറഞ്ഞു.
Published by:Jayesh Krishnan
First published: