നിയമസഭയിലെ കയ്യാങ്കളി വികാരത്തള്ളിച്ചയെന്ന ജലീലിന്റെ കമന്റ്: അന്ന് ഈ വികാരമില്ലായിരുന്നോയെന്ന് മന്ത്രി ശിവൻകുട്ടി
- Published by:ASHLI
- news18-malayalam
Last Updated:
ജലീലിന് അന്ന് ഈ വികാരം ഇല്ലായിരുന്നോ എന്നാണ് ശിവൻകുട്ടിയുടെ പ്രതികരണം.
നിയമസഭയിലെ കയ്യാങ്കളി വികാരതള്ളിച്ചയിൽ സംഭവിച്ച കൈപ്പിഴയായിരുന്നുവെന്ന കെ ടി ജലീലിന്റെ പ്രതികരണത്തിന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി. ജലീലിന് അന്ന് ഈ വികാരം ഇല്ലായിരുന്നോ എന്നാണ് ശിവൻകുട്ടിയുടെ പ്രതികരണം. വിചാരണ തുടങ്ങാനിരിക്കെ സംഭവം ശരിയെന്നോ തെറ്റുന്നോ ഇപ്പോൾ പറയാൻ താനില്ലെന്നും ജലീലിന്റെത് വ്യക്തിപരമായ പ്രതികരണമെന്നും ശിവൻകുട്ടി മാധ്യമത്തോട് പ്രതികരിച്ചു.
ഫസൽ ഷുക്കൂർ എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റിനു മറുപടിയായാണ് കെ ടി ജലീൽ ഇത്തരത്തിൽ സംഗതി തെറ്റായിപ്പോയെന്ന് തരത്തിൽ മറുപടി നൽകിയത്.
ഫേസ്ബുക്ക് പോസ്റ്റ്
’ എന്നാലും അസംബ്ലിയിൽ ഇ പി ജയരാജന്റെ കൂടെ നിന്ന് സ്പീക്കറുടെ ചെയർ വലിച്ചിട്ടത് ശരിയായില്ല. താങ്കൾ അസംബ്ലിയിൽ പോയിരുന്നില്ലെങ്കിൽ PSMO കോളേജിൽ പ്രിൻസിപ്പൽ ആകേണ്ട ആളായിരുന്നു. കോളേജിൽ എന്തെങ്കിലും ഇഷ്യൂസ് ഉണ്ടായാലും താങ്കൾ വരുമ്പോൾ വിദ്യാർത്ഥികൾ താങ്കളുടെ ചെയർ വലിച്ചെറിഞ്ഞാൽ എന്തായിരിക്കും താങ്കളുടെ നിലപാട്?’. ഈ പോസ്റ്റിനു മറുപടിയായാണ് കെ ടി ജലീൽ അത്തരത്തിൽ പ്രതികരണം നടത്തിയത്.
advertisement
കെ ടി ജലീലിന്റെ പ്രതികരണം
’ ഞാൻ ആ കസേരയിൽ തൊടാൻ പാടില്ലായിരുന്നു. അതൊരു അബദ്ധമായി പോയി. മനുഷ്യനല്ലെ. വികാര തള്ളിച്ചയിൽ സംഭവിച്ച ഒരു കൈപ്പിഴ’. എന്നായിരുന്നു ജലീലിന്റെ മറുപടി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Sep 06, 2024 2:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നിയമസഭയിലെ കയ്യാങ്കളി വികാരത്തള്ളിച്ചയെന്ന ജലീലിന്റെ കമന്റ്: അന്ന് ഈ വികാരമില്ലായിരുന്നോയെന്ന് മന്ത്രി ശിവൻകുട്ടി










