കൊച്ചി: ഭാര പരിശോധനയ്ക്കു ശേഷം ശനിയാഴ്ച ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയ വൈറ്റില മേൽ പാലത്തിലേക്ക് വി ഫോർ കൊച്ചി നേതാവ് നിപുണും സംഘവും അനധികൃതമായി കഴിഞ്ഞ ദിവസം രാത്രി വാഹനങ്ങൾ കടത്തിവിട്ടു. സംഭവത്തിൽ നിപുൺ ചെറിയാനെയും പ്രവർത്തകരായ ആഞ്ജലോസ്, സൂരജ്, റാഫേൽ എന്നിവരെയും മരട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കേസിലെ നാലു പ്രതികളെയും കോടതി റിമാൻഡ് ചെയ്തു. പണ൦ കെട്ടി വയ്ക്കാമെന്നു൦ ജാമ്യം അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അ൦ഗീകരിച്ചില്ല. എറണാകുളം സിജെഎം കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്. സമൂഹ മാധ്യമങ്ങൾ വഴി തെറ്റിദ്ധാരണപരത്തി ആളുകളെ സംഘടിപ്പിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
പാലത്തിലേക്ക് ആദ്യം കയറിയ വാഹനങ്ങൾ വി ഫോർ കൊച്ചിക്കാരുടേതാണെന്ന് പൊലീസ് പറയുന്നു. ഈ വാഹനങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. അറസ്റ്റിനെ തുടർന്ന് പ്രതിഷേധവുമായി എത്തിയ വി ഫോർ കൊച്ചിയുടെ പ്രവർത്തകരും പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. പ്രവർത്തകരെ പൊലീസ് അനധികൃതമായി അറസ്റ്റ് ചെയ്തതാണെന്നും പാലം തുറന്നു നൽകിയത് വി ഫോർ കൊച്ചിയുടെ പ്രവർത്തർ അല്ലെന്നുമാണ് ഭാരവാഹികളുടെ ആരോപണം.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.