തിരുവനന്തപുരം: എ ഐ ക്യാമറ പദ്ധതിയിലെ ആരോപണങ്ങൾക്ക് മറുപടി പറയാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മൂന്ന് കമ്പനികളുടെ കൺസോർഷ്യം രൂപീകരിച്ച യോഗത്തിൽ വിദേശ വ്യവസായി ഉണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ലാഭങ്ങൾ എല്ലാം പോകുന്നത് ഒരു പെട്ടിയിലേക്കാണ്. ഉപകരാറുകൾ പലതും ഇവർക്കാണ് കിട്ടുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, എ ഐ ക്യാമറ പ്രാഥമിക കരാർ നടപടികളിൽ തന്നെ കെൽട്രോൺ വീഴ്ച വരുത്തിയതായുള്ള രേഖകൾ പുറത്തായി. പത്ത് വർഷം പ്രവർത്തി പരിചയം വേണമെന്നിരിക്കെ 2017 ൽ സ്ഥാപിച്ച കമ്പനിയ്ക്ക് ടെന്‍ഡറിൽ പങ്കെടുക്കാൻ കെൽട്രോൺ യോഗ്യത നൽകി. രണ്ട് രേഖകൾ കൂടി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തു വിട്ടു. ക്ലിഫ് ഹൗസുമായും സർക്കാരുമായും ബന്ധമുള്ള തട്ടിക്കൂട്ട് കമ്പനികളാണ് അഴിമതിയ്ക്ക് പിന്നിലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
ടെന്റർ ഇവാലുവേഷന്‍ പ്രീ ക്വാളിഫിക്കേഷന്‍ ബിഡ് രേഖകൾ കഴിഞ്ഞ ദിവസം കെൽട്രോൺ പുറത്ത് വിട്ടിരുന്നു. ടെന്ററിൽ പങ്കെടുക്കാൻ സുപ്രധാന യോഗ്യതകളിൽ ഒന്ന് പത്ത് വർഷത്തെ പ്രവർത്തിപരിചയമാണ്. എന്നാൽ 2020 ൽ നാല് വർഷത്തിൽ താഴെ പ്രവർത്തിപരിചയമുണ്ടായിരുന്ന അക്ഷര ഇന്ത്യ എന്ന കമ്പനിയ്ക്ക് കെൽട്രോൺ ടെന്റിൽ പങ്കെടുക്കാൽ യോഗ്യത നൽകി.
Also Read- ‘എ ഐ ക്യാമറ ടെൻഡർ നേടിയത് മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവ്’; ആരോപണവുമായി ശോഭാ സുരേന്ദ്രൻ
കെൽട്രോൺ പൂഴ്ത്തി വച്ച ടെക്നിക്കൽ ഇവാല്യുവേഷൻ സമ്മറി റിപ്പോർട്ട്, ഫിനാൻഷ്യൽ ബിഡ് ഇവാല്യുവേഷൻ സമ്മറി റിപ്പോർട്ട് എന്നിവയും രമേശ് ചെന്നിത്തല പുറത്തു വിട്ടു. ഈ രണ്ട് റിപ്പോർട്ടുകളും തട്ടിക്കൂട്ടാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ക്ലിഫ് ഹൗസിലും, സർക്കാരിലും സ്വാധീനമുള്ള രണ്ട് കമ്പനികളാണ് തട്ടിപ്പിന് പിന്നിലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
Also Read- എഐ ക്യാമറ ഇടപാടില്‍ 132 കോടിയുടെ അഴിമതി; കൂടുതല്‍ രേഖകള്‍ പുറത്തുവിട്ട് രമേശ് ചെന്നിത്തല
കഷ്ടിച്ച് 100 കോടിക്കകത്ത് ചെയ്യാന്‍ കഴിയുമായിരുന്ന പദ്ധതിയാണ് 232 കോടിയിലെത്തിച്ചതെന്നും ചെന്നിത്തല ആരോപിച്ചു. പിണറായി സർക്കാരിന്റെ രണ്ടാം വാർഷിക ദിനമായ മേയ് 20 ന് യു ഡി എഫ് സെക്രട്ടേറിയറ്റ് വളയൽ സമരം നടത്തും. ജുഡീഷ്യൽ അന്വേഷണം വേണമന്ന് പ്രതിപക്ഷം ആവർത്തിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.