നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • VD Satheesan| സ്ഥാനം കിട്ടാന്‍ ഒരു സമുദായ നേതാവിന്റെയും തിണ്ണനിരങ്ങില്ലെന്ന് പ്രഖ്യാപിച്ച സതിശൻ; വൈറലായി പഴയ പ്രസംഗം

  VD Satheesan| സ്ഥാനം കിട്ടാന്‍ ഒരു സമുദായ നേതാവിന്റെയും തിണ്ണനിരങ്ങില്ലെന്ന് പ്രഖ്യാപിച്ച സതിശൻ; വൈറലായി പഴയ പ്രസംഗം

  ഏതെങ്കിലും ഒരു സ്ഥാനം കിട്ടാന്‍ സമുദായ നേതാവിന്റെ തിണ്ണനിരങ്ങില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന പഴയ പ്രസംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. തെരഞ്ഞെടുപ്പ് ജയമല്ല വര്‍ഗീയതയുടെ വിഷവിത്തുകള്‍ പാകാന്‍ ഒരു ശക്തിയേയും അനുവദിക്കാതിരിക്കുക തന്റെ ആദ്യ ലക്ഷ്യമെന്നാണ് വി ഡി സതീശൻ പ്രസംഗത്തിൽ പറയുന്നത്.

  വി ഡി സതീശൻ

  വി ഡി സതീശൻ

  • Share this:
   തിരുവനന്തപുരം: അഭ്യൂഹങ്ങൾക്കെല്ലാം വിരാമമിട്ട് പ്രതിപക്ഷ നേതാവായി വി ഡി സതീശനെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. കോൺഗ്രസ് പ്രവർത്തകരും യുനേതാക്കളും പരക്കെ സ്വാഗതം ചെയ്യുകയാണ് ഈ തീരുമാനത്തെ. ഏതു വിഷയവും ആഴത്തിൽ പഠിച്ച് മനസിലാക്കി അവതരിപ്പിക്കുന്നതിൽ കഴിവ് തെളിയിച്ചിട്ടുള്ള സാമാജികനാണ് വി ഡി സതീശൻ. വി ഡി എത്തുന്നതോടെ കോൺഗ്രസിന്റെ തിരിച്ചുവരവ് സ്വപ്നം കാണുകയാണ് പ്രവർത്തകർ.

   Also Read- VD Satheesan| വിഷയം കൃത്യമായി പഠിച്ച് അവതരിപ്പിക്കുന്ന സാമാജികൻ; ഇനി പ്രതിപക്ഷത്തിന്റെ പ്രതീക്ഷ

   ഇതിനിടെയാണ് വി ഡി സതീശന്റെ പഴയ പ്രസംഗം വൈറലായിരിക്കുന്നത്. ഏതെങ്കിലും ഒരു സ്ഥാനം കിട്ടാന്‍ സമുദായ നേതാവിന്റെ തിണ്ണനിരങ്ങില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന പഴയ പ്രസംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. തെരഞ്ഞെടുപ്പ് ജയമല്ല വര്‍ഗീയതയുടെ വിഷവിത്തുകള്‍ പാകാന്‍ ഒരു ശക്തിയേയും അനുവദിക്കാതിരിക്കുക തന്റെ ആദ്യ ലക്ഷ്യമെന്നാണ് വി ഡി സതീശൻ പ്രസംഗത്തിൽ പറയുന്നത്.

   VD Satheesan | 'ഭരണം തടസപ്പെടുത്തുകയല്ല പ്രതിപക്ഷധർമ്മം; സർക്കാരിന് ഉപാധിരഹിതമായ പിന്തുണ': വിഡി സതീശൻ

   ''എന്റെ ഒന്നാമത്തെ ലക്ഷ്യം തെരഞ്ഞെടുപ്പില്‍ ജയിക്കുക എന്നതല്ല. കേരളത്തില്‍ വര്‍ഗീയതയുടെ വിഷവിത്തുകള്‍ പാകാന്‍ ഒരു ശക്തിയേയും സമ്മതിക്കാതിരിക്കുക എന്നതാണ്. രണ്ടാമത്തെ കാര്യം മാത്രമാണ് തെരഞ്ഞെടുപ്പ് വിജയം. തന്നെ രാഷ്ട്രീയ വനവാസത്തിനയക്കുന്ന കാര്യമൊക്കെ തീരുമാനിക്കുന്നത് ജനങ്ങളാണ്. കേരളത്തിലെ ഒരു സമുദായ നേതാവിന്റെയും മുന്നില്‍ പറവൂരിന്റെ എംഎല്‍എ മുട്ടുമടക്കില്ല എന്നു ഉറപ്പു നല്‍കുന്നു ”- വര്‍ഷങ്ങള്‍ക്ക് മുമ്പ് വിഡി സതീശനെ രാഷ്ട്രീയവനവാസത്തിനയക്കുമെന്നു പറഞ്ഞ കേരളത്തിലെ പ്രമുഖ സമുദായ നേതാവായ വെള്ളാപ്പള്ളി നടേശന് വിഡി സതീശന്‍ നല്‍കിയ മറുപടിയാണിത്.   ഇടുക്കിയിലെ സ്ഥാനാർഥിയായി പി ടി തോമസിനെ വേണ്ടെന്ന് പറഞ്ഞ ഇടുക്കി ബിഷപ്പിനോട് സതീശന്‍ പറഞ്ഞതിങ്ങനെ.- ‘തൊടുപുഴ പള്ളിയിലെയോ, മൂലമറ്റം പള്ളിയിലെയോ വികാരിയച്ചനെ കെപിസിസി കൂടി തീരുമാനിക്കാന്‍ പറ്റുമോ’. ആവശ്യമില്ലാത്ത കാര്യത്തില്‍ ഇടപെടണ്ട എന്നും അദ്ദേഹം പറഞ്ഞു.

   Also Read- ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു; കേരളത്തില്‍ 25 വരെ ശക്തമായ മഴയ്ക്ക് സാധ്യത

   ഏതെങ്കിലും സ്ഥാനം കിട്ടുന്നതിനു വേണ്ടി ഒരു സമുദായ നേതാവിന്റെ മുന്നിലും പോയി കാത്തു കിടക്കില്ലെന്നും സതീശന്‍ എല്ലാകാലവും പറഞ്ഞു. ഇന്നു പ്രതിപക്ഷ നേതാവായി ആദ്യം നടത്തിയ വാര്‍ത്താസമ്മേളനത്തിലും സതീശൻ നിലപാട് ആവർത്തിച്ചു. ''എന്റെ പ്രഥമ പരിഗണന കേരളത്തില്‍ വര്‍ഗീയതയെ കുഴിച്ചു മൂടുക എന്നുള്ളതാണ്. യുഡിഎഫിന്റെ ഒന്നാമത്തെ പരിഗണന കേരളത്തില്‍ വര്‍ഗീയതയുമായി സന്ധിയില്ലാത്ത സമരം നടത്തുക എന്നതാണ്''.
   Published by:Rajesh V
   First published:
   )}