തിരുവനന്തപുരം: എ ഐ ക്യാമറ വിവാദത്തിൽ സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കാൻ യുഡിഎഫ്. കരാറുമായി ബന്ധപ്പെട്ട നിർണായക രേഖകൾ അടുത്ത ദിവസം പുറത്തു വിടും. ഇതിനായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ നാളെ തൃശ്ശൂരോ കൊച്ചിയിലോ മാധ്യമങ്ങളെ കാണും.
Also Read- ‘എസ്റ്റിമേറ്റിനേക്കാൾ ടെൻഡർ തുക അധികമായി 520 കോടി അനുവദിച്ചു’; കെ ഫോണിലും അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് കെ ഫോണുമായി ബന്ധപ്പെട്ട അഴിമതികളെല്ലാം നടന്നത് മുഖ്യമന്ത്രിയുടെ ഓഫിസിൽ വെച്ചാണെന്നും മുഖ്യമന്ത്രി ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Also Read- AI ക്യാമറ കരാർ കിട്ടുമെന്ന് മുൻകൂട്ടി അറിഞ്ഞ പ്രസാഡിയോയും ട്രോയ്സും കരാറിന് മുമ്പ് തന്നെ ട്രയൽ നടത്തിയെന്ന് സൂചന സംസ്ഥാനത്ത് നടക്കുന്ന എല്ലാ അഴിമതികളും അവസാനിക്കുന്നത് ഒരു പെട്ടി ഇരിക്കുന്ന സ്ഥലത്താണെന്നും ആ പെട്ടി കയ്യിൽ വെക്കുന്നത് മുഖ്യമന്ത്രിയുടെ ബന്ധുക്കളാണെന്നും വിഡി സതീശൻ പറഞ്ഞു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ നാല് അഴിമതികൾ ഉടൻ പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: AI, Artificial intelligence, Chief Minister Pinarayi Vijayan, Vd satheesan