ആരോഗ്യമന്ത്രിക്കെതിരായ KSU ആക്രമണത്തിൽ വധശ്രമത്തിന് കേസെടുത്തു; 5 പേർ അറസ്റ്റിൽ
- Published by:Rajesh V
- news18-malayalam
Last Updated:
വധശ്രമത്തിനാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബാക്കി പ്രതികളെ ഉടൻ പിടികൂടുമെന്നും ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡിജിപി
കണ്ണൂർ: കെഎസ്‌യു പ്രതിഷേധത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ കണ്ണൂരിൽ 5 പേരെ അറസ്റ്റ് ചെയ്തു. വധശ്രമത്തിനാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബാക്കി പ്രതികളെ ഉടൻ പിടികൂടുമെന്നും ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡിജിപി റവാഡ ചന്ദ്രശേഖർ പറഞ്ഞുവ്യക്തമാക്കി. മന്ത്രിയുടെ സുരക്ഷ വർധിപ്പിക്കാൻ നിർദേശം നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതും വായിക്കുക: കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്ക്; ആശുപത്രിയിലേക്ക് മാറ്റി
ആക്രമണത്തിൽ മന്ത്രിയുടെ കഴുത്തിനും കൈയ്ക്കുമാണ് പരിക്കേറ്റിത്. കണ്ണൂർ ജില്ലാ ആശുപതിയിലെ ഐസിയുവിൽ ചികിത്സയിലാണ് ഇപ്പോൾ വീണാ ജോർജ്. കണ്ണൂരിൽ ഇന്ന് മന്ത്രിക്ക് നേരെയുണ്ടായത് തുടർച്ചയായ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു. പരിപാടിയിൽ പങ്കെടുത്ത് തിരുവനന്തപുരത്തേക്ക് മടങ്ങാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു കെഎസ്‌യുവിന്റെ പ്രതിഷേധം ഉണ്ടായത്. പോലീസ് വലയം ഭേദിച്ച് മന്ത്രിയെ കയ്യേറ്റം ചെയ്യുകയായിരുന്നു. മന്ത്രിക്കൊപ്പം സ്പീക്കര്‍ എൻ എം ഷംസീറും ഉണ്ടായിരുന്നു.
advertisement
മുഖ്യമന്ത്രിയും സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷും ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തി വീണാ ജോർജിനെ സന്ദർശിച്ചു. കോൺഗ്രസിന്റേത് ഹീനമായ രാഷ്ട്രീയമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
Summary: The Kerala Police has intensified its crackdown on those involved in the physical assault of Health Minister Veena George at the Kannur Railway Station. Five KSU activists have been arrested so far. The police have registered a case against them under sections pertaining to attempt to murder and obstructing a public servant from discharging their duty.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kannur,Kerala
First Published :
Feb 25, 2026 7:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആരോഗ്യമന്ത്രിക്കെതിരായ KSU ആക്രമണത്തിൽ വധശ്രമത്തിന് കേസെടുത്തു; 5 പേർ അറസ്റ്റിൽ







