വനിതാമതിൽ നാളെ; 30 ലക്ഷംപേർ അണിനിരക്കുമെന്ന് സംഘാടകർ

Last Updated:
തിരുവനന്തപുരം: നവോത്ഥാന സന്ദേശവുമായി സർക്കാർ പ്രഖ്യപിച്ച വനിതാമതില്‍ നാളെ. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 620 കിലോമീറ്റര്‍ ദൂരത്തില്‍ 30 ലക്ഷത്തിലധികം വനിതകള്‍ അണിനിരക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
ശബരിമല യുവതി പ്രവേശനവിധിയും പിന്നാലെയുണ്ടായ വിവാദങ്ങളുമാണ് വനിതാമതില്‍ പ്രഖ്യാപനത്തിലെത്തിച്ചത്. സമുദായ സംഘടനകളെ ഉള്‍പെടുത്തി പ്രത്യേക സമിതി രൂപീകരിച്ചാണ് സംഘാടനമെങ്കിലും പരിപാടി പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലാണ്.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വെള്ളയമ്പലം വരെ 620 കിലോമീറ്ററില്‍ 30 ലക്ഷത്തോളം വനിതകളെ അണിനിരത്തും. നാളെ വൈകിട്ട് 3.30 ന് ട്രയല്‍ നടക്കും. 4 ന് വനിതാമതിലിനായി അണിചേര്‍ന്ന് നവോത്ഥാന പ്രതിജ്ഞ. പിന്നീട് പ്രധാനകേന്ദ്രങ്ങളില്‍ പ്രമുഖകര്‍ പങ്കെടുക്കുന്ന പൊതുയോഗം. ആഴ്ചകളായി നടന്നുവരുന്ന വിപുലമായ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞുവെന്ന് സിപിഎം സംസ്ഥാന സമിതി അംഗം എം. വിജയകുമാർ പറഞ്ഞു.
advertisement
കേരളത്തിന്റെ രണ്ടറ്റംഗങ്ങളെ കൂട്ടിമുട്ടിച്ച് മനുഷ്യചങ്ങല പോലുള്ള വ്യത്യസ്ത പ്രതിഷേധങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും പൂര്‍ണ്ണമായി വനിതകളെ പങ്കെടുപ്പിച്ചുള്ള പരിപാടി ഇതാദ്യമാണ്. ഭരണപക്ഷ അനുകൂലരാഷ്ട്രീയ സംഘടനകള്‍ക്ക് പുറമെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വരെ പരിപാടിയില്‍ അണിനിരക്കുമെന്നതാണ് പ്രത്യേകത.
9 ജില്ലകലിലെ ദേശീയപാതകള്‍ വഴിയാണ് വനിതാമതില്‍ തീര്‍ക്കുക. വയനാട് ജില്ലയിലുള്ളവര്‍ കോഴിക്കോടും ഇടുക്കിയിലുള്ളവര്‍ ആലുവയിലും കോട്ടയം പത്തനംതിട്ട ജില്ലക്കാര്‍ ആലപ്പുഴയിലും വനിതാമതിലിന്റെ ഭാഗമാവും. വനിതാമതില്‍ വിളംബരത്തിന്റെ ഭാഗമായി യുവജനക്ഷേമബോര്‍ഡ് സംഘടിപ്പിച്ച പേറുകവന്നീ തീപ്പന്തങ്ങള്‍ എന്ന പരിപാടി തിരുവനന്തപുരത്ത് നടന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വനിതാമതിൽ നാളെ; 30 ലക്ഷംപേർ അണിനിരക്കുമെന്ന് സംഘാടകർ
Next Article
advertisement
Love Horoscope December 3 | ബന്ധം കൂടുതൽ ശക്തമാക്കാൻ അവസരം ലഭിക്കും ; അവിവാഹിതർക്ക് പ്രണയാഭ്യർത്ഥനകളും ലഭിക്കും : ഇന്നത്തെ പ്രണയഫലം അറിയാം
ബന്ധം കൂടുതൽ ശക്തമാക്കാൻ അവസരം ലഭിക്കും ; അവിവാഹിതർക്ക് പ്രണയാഭ്യർത്ഥനകളും ലഭിക്കും : ഇന്നത്തെ പ്രണയഫലം അറിയാം
  • മേടം രാശിക്കാർക്ക് പങ്കാളിയോട് അനിശ്ചിതത്വം പരിഹരിക്കാൻ ശ്രമിക്കുക.

  • ഇടവം രാശിക്കാർക്ക് പ്രണയത്തിൽ പോസിറ്റീവ് ദിവസം

  • കന്നി രാശിക്കാർക്ക് സന്തോഷകരമായ പ്രണയദിനം

View All
advertisement