advertisement

‘ഉമ്മച്ചി എന്നോട് ക്ഷമിക്കുകയും പൊറുക്കുകയും വേണം’ എന്ന് അഫാൻ; പിന്നാലെ ഷാൾ മുറുക്കി; ഷെമി പൊലീസിനോട്

Last Updated:

സംഭവദിവസം രാവിലെ തന്റെ പിന്നിലൂടെ വന്ന അഫാൻ തന്റെ ഷാളിൽ പിടിച്ചിട്ട് ‘ഉമ്മച്ചി എന്നോട് ക്ഷമിക്കുകയും പൊറുക്കുകയും വേണം’ എന്നു പറഞ്ഞു

അഫാൻ, ഉമ്മ ഷെമി
അഫാൻ, ഉമ്മ ഷെമി
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഉമ്മ ഷെമിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പാങ്ങോട് എസ്എച്ച്ഒ ജെ ജിനേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് മൊഴിയെടുത്തത്. ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത് മകൻ അഫാൻ തന്നെയാണെന്ന മൊഴി ഷെമി ആവർത്തിച്ചു. കട്ടിലിൽനിന്നു വീണാണു പരുക്കേറ്റതെന്നു തുടക്കത്തിൽ പലതവണ പറഞ്ഞ ഷെമി, പിന്നീടാണു മകനെതിരെ മൊഴി നൽകിയത്.
വെഞ്ഞാറമൂട് കുറ്റിമൂട് പ്രവർത്തിക്കുന്ന ചാരിറ്റബിൾ സൊസൈറ്റിയുടെ പുനരധിവാസ കേന്ദ്രത്തിലാണ് ഷെമിയെ പാർപ്പിച്ചിരിക്കുന്നത്. ഇവിടം പൊലീസിന്റെ നിരീക്ഷണത്തിലാണ്. സന്ദർശകർക്ക് കർ‌ശന നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.
സംഭവദിവസം രാവിലെ തന്റെ പിന്നിലൂടെ വന്ന അഫാൻ തന്റെ ഷാളിൽ പിടിച്ചിട്ട് ‘ഉമ്മച്ചി എന്നോട് ക്ഷമിക്കുകയും പൊറുക്കുകയും വേണം’ എന്നു പറഞ്ഞുവെന്ന് ഷെമി മൊഴി നൽകി. ‘ക്ഷമിച്ചു മക്കളേ’ എന്നു മറുപടി പറഞ്ഞപ്പോൾ കഴുത്തിൽ ഷാൾ മുറുകുന്നതു പോലെ തോന്നി. തുടർന്ന് ബോധം നഷ്ടപ്പെട്ടുവെന്നും അവർ വെളിപ്പെടുത്തി.
advertisement
വൈദ്യപരിശോധനയ്ക്കായി ഷെമിയെ ഇന്നലെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെത്തന്നെ ആശുപത്രി വിട്ടെങ്കിലും അടുത്ത ദിവസങ്ങളിലും പരിശോധന തുടരും. അഫാൻ വിഷം കഴിച്ചതുമായി ബന്ധപ്പെട്ടുനടന്ന രാസപരിശോധനയിൽ, ഉള്ളിൽച്ചെന്ന എലിവിഷത്തിന്റെ അളവ് ചെറിയ തോതിൽ മാത്രം ആയിരുന്നുവെന്ന് അധികൃതർ പറഞ്ഞു. എലിവിഷം ശീതള പാനീയത്തിൽ ചേർത്താണ് കഴിച്ചതെന്നും പിന്നീടാണ് മദ്യപിച്ചതെന്നും അഫാൻ പൊലീസിനോട് പറഞ്ഞിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
‘ഉമ്മച്ചി എന്നോട് ക്ഷമിക്കുകയും പൊറുക്കുകയും വേണം’ എന്ന് അഫാൻ; പിന്നാലെ ഷാൾ മുറുക്കി; ഷെമി പൊലീസിനോട്
Next Article
advertisement
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
  • നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്ന് അമ്മ സംഘടന പ്രതികരിച്ചു

  • സ്ത്രീ സുരക്ഷ ചലച്ചിത്ര വ്യവസായത്തിന്റെ പരമപ്രധാന ഘടകമാണെന്ന് അമ്മ വീണ്ടും ഓർമ്മിപ്പിക്കുന്നു

  • രഞ്ജിത്തിനെതിരായ കേസിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നുവെന്ന് അമ്മ നിലപാട് വ്യക്തമാക്കുന്നു

View All
advertisement