ഗൂഢാലോചന കേസുകൾ റദ്ദാക്കണമെന്ന സ്വപ്ന സുരേഷിന്റെ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്
- Published by:Amal Surendran
- news18-malayalam
Last Updated:
സംസ്ഥാനത്ത് കലാപമുണ്ടാക്കാൻ ശ്രമിച്ചുവെന്ന എഫ് ഐ ആറിലെ ആരോപണം വസ്തുതാവിരുദ്ധമാണെന്നാണ് സ്വപ്നയുടെ വാദം.
കൊച്ചി . സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലുള്ള , ഗൂഢാലോചന കേസുകൾ റദ്ദാക്കണമെന്ന സ്വപ്ന സുരേഷിന്റെ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നു സർക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു. പാലക്കാട് , തിരുവന്തപുരം ജില്ലകളിലെ കേസുകൾ റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. സ്വപ്ന സുരേഷിന്റെ ഹർജി , ഹൈക്കോടതി ഇന്ന് വിധിയുണ്ടാകും. കോടതിവിധി സർക്കാറിന് നിർണായകം. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നു സർക്കാർ.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് കെ. ടി ജലീല്‍ എം എല്‍ എ നല്‍കിയ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസും പാലക്കാട്ട് കസബ പോലീസ് എടുത്ത കേസും നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജികൾ. ജസ്റ്റിസ് സിയാദ് റഹ്മാൻ്റെ ബെഞ്ച് ആണ് ഹർജി പരിഗണിക്കുന്നത്. സംസ്ഥാനത്ത് കലാപമുണ്ടാക്കാൻ ശ്രമിച്ചുവെന്ന എഫ് ഐ ആറിലെ ആരോപണം വസ്തുതാവിരുദ്ധമാണെന്നാണ് സ്വപ്നയുടെ വാദം. എന്നാൽ ഗൂഢാലോചനക്കേസ് റദ്ദാക്കാനാവില്ലെന്ന് വ്യക്തമാക്കുന്നതാണ് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം.
advertisement
സർക്കാരിനേയും മുഖ്യമന്ത്രിയേയും കുടുംബത്തേയും അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ട് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്നടത്തിയ വെളിപ്പെടുത്തലിന് പിന്നിൽ ആസൂത്രിത ഗൂഡാലോചന ഉണ്ടെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിക്ഷിപ്ത താത്പര്യത്തിനു വേണ്ടി സ്വപ്ന സുരേഷ് പരസ്യ പ്രസ്താവന നടത്തുകയാണെന്നും തെളിവുകൾ ഇല്ലാതെയാണ് പ്രസ്താവനകളെന്നും സർക്കാർ ആരോപിച്ചിരുന്നു . കേസുകളിൽ അന്വേഷണം തുടരുകയാണെന്നും ഈ ഘട്ടത്തിൽ അതിൽ ഇടപെടരുതെന്നുമാണ് സർക്കാർ വാദം. കോടതിവിധി സർക്കാറിന് നിർണായകമാണ്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 19, 2022 6:44 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഗൂഢാലോചന കേസുകൾ റദ്ദാക്കണമെന്ന സ്വപ്ന സുരേഷിന്റെ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്