24കാരനൊപ്പം വീട്ടമ്മ ഒളിച്ചോടിയെന്ന് വ്യാജപ്രചരണം; പരാതി നൽകിയിട്ടും നടപടിയെടുക്കാതെ പൊലീസ്
Last Updated:
പൊലീസ് കയ്യൊഴിഞ്ഞ സാഹചര്യത്തിൽ പരാതിയുമായി കോടതിയെ സമീപിച്ച് മുന്നോട്ട് പോകാനാണ് ഹേമലത തീരുമാനിച്ചിരിക്കുന്നത്.
കാസർകോട്: ഇരുപത്തിനാലുകാരനൊപ്പം വീട്ടമ്മ ഒളിച്ചോടിയെന്ന് വ്യാജപ്രചരണം. സോഷ്യൽമീഡിയ ഉപയോഗിച്ച് ഇത്തരത്തിൽ പ്രചരണം നടത്തിയവർക്കെതിരെ വീട്ടമ്മ പരാതി നൽകിയെങ്കിലും പൊലീസ് നടപടിയെടുത്തില്ല. വീട്ടമ്മയുടെ സ്വന്തം മകൻ കൂടെ ഉൾപ്പെട്ട ഗ്രൂപ്പിലാണ് വീട്ടമ്മയ്ക്ക് എതിരെ ഒരു യുവാവ് അപവാദ പ്രചരണം ലക്ഷ്യം വച്ച് ചിത്രം പോസ്റ്റ് ചെയ്തത്. കാസർകോട് ജില്ലയിലാണ് സംഭവം.
വീട്ടമ്മയായ ഹേമലതയാണ് പരാതി നൽകിയത്. സുഹൃത്തിന്റെ യാത്രയയപ്പിന് സമൂഹമാധ്യമത്തിലിട്ട ഫോട്ടോ ഒളിച്ചോടി എന്ന തരത്തിൽ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുകയായിരുന്നു. ഇതിനിടെ അപവാദപ്രചരണം നടത്തിയ യുവാവിനെ ഹേമലത തന്നെ കണ്ടെത്തി പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയും അവിടെ വച്ച് മാപ്പ് പറയിക്കുകയും ചെയ്തു.
You may also like:ബിനീഷ് കോടിയേരി മെയ് 31നും ആഗസ്റ്റ് 19നും ഇടയ്ക്ക് ലഹരി മരുന്ന് കേസ് പ്രതിയെ വിളിച്ചതിന്റെ കോൾ ലിസ്റ്റ് [NEWS]ആരോഗ്യവകുപ്പിന് പുഴുവരിച്ചു എന്ന് പറയുന്നവരുടെ മനസിനാണ് പുഴുവരിച്ചത്:മുഖ്യമന്ത്രി [NEWS] കേരളത്തില്‍ യുവാക്കളെ കൊന്നൊടുക്കുന്നതിനായി ആസൂത്രിത പദ്ധതി; ആരോപണവുമായി എ.എ റഹിം [NEWS]
സ്വന്തം സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവാവുമായി വീട്ടമ്മ ഒളിച്ചോടി എന്ന തരത്തിലായിരുന്നു വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ച വ്യാജസന്ദേശം. ഹേമലതയുടെ മകൻ കൂടെ ഉൾപ്പെട്ട ഗ്രൂപ്പിലാണ് ഇത്തരത്തിലൊരു സന്ദേശം വന്നത്. ചെമ്മട്ടംവയിലിൽ അക്ഷയ കേന്ദ്രം നടത്തുന്ന വീട്ടമ്മ ഒപ്പം ജോലി ചെയ്തിരുന്ന ഇരുപത്തിനാല് വയസുള്ള യുവാവിനൊപ്പം ഒളിച്ചോടി എന്നായിരുന്നു വാട്സാപ്പിലൂടെ പ്രചരിച്ച സന്ദേശം. ഹേമലത മറ്റൊരു യുവാവുമായി നിൽക്കുന്ന ഫോട്ടോ ഉൾപ്പെടെയാണ് വാട്സാപ്പ് ഗ്രൂപ്പുകളിൽ വ്യാജസന്ദേശം പ്രചരിച്ചത്.
advertisement
തനിക്കെതിരെ അപകീർത്തിപരമായ വ്യാജസന്ദേശം പ്രചരിച്ചതിനെ തുടർന്ന് വീട്ടമ്മ പൊലീസിനെ പരാതിയുമായി സമീപിച്ചു. എന്നാൽ, വ്യക്തിഹത്യ നടത്തിയവരെ പിടികൂടാൻ കൃത്യമായ നിയമം ഇല്ലെന്ന് ആയിരുന്നു ബേക്കൽ പൊലീസ് പറഞ്ഞത്. നിയമത്തിന്റെ പേര് പറഞ്ഞ് പരാതിക്കാരിയെ പൊലീസ് കയ്യൊഴിയുകയും ചെയ്തു. ഐടി ആക്ടിലെ 66 (എ) സുപ്രീംകോടതി എടുത്തു കളഞ്ഞിരുന്നു. പകരം വകുപ്പില്ലാത്തതാണ് കേസെടുക്കുന്നതിൽ നിന്ന് പൊലീസിനെ പിന്നോട്ട് വലിക്കുന്നത്.
അതേസമയം, പൊലീസ് കയ്യൊഴിഞ്ഞ സാഹചര്യത്തിൽ പരാതിയുമായി കോടതിയെ സമീപിച്ച് മുന്നോട്ട് പോകാനാണ് ഹേമലത തീരുമാനിച്ചിരിക്കുന്നത്. ഹേമലതയ്ക്കൊപ്പം കുടുംബവും പോരാട്ടത്തിനുണ്ട്. തങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്കും മറ്റും ഫോർവേഡ് ചെയ്യപ്പെട്ട് വരുന്ന സന്ദേശങ്ങളുടെ സത്യാവസ്ഥ എന്താണെന്ന് കൂടി അന്വേഷിക്കാതെ മറ്റുള്ളവർക്ക് അയച്ചുകൊടുക്കുന്നർക്കുള്ള എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 06, 2020 6:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
24കാരനൊപ്പം വീട്ടമ്മ ഒളിച്ചോടിയെന്ന് വ്യാജപ്രചരണം; പരാതി നൽകിയിട്ടും നടപടിയെടുക്കാതെ പൊലീസ്