മാസപ്പടിക്കേസിൽ വിജിലൻസ് അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി സുപ്രിം കോടതി തള്ളി
- Published by:Rajesh V
- news18-malayalam
Last Updated:
രാഷ്ട്രീയ പോരാട്ടത്തിന് കോടതി വേദി ആക്കരുതെന്നും രാഷ്ട്രീയ പോരാട്ടങ്ങൾ നടത്തേണ്ടത് തിരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് മുന്നിലാണെന്നും ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് പറഞ്ഞു
ന്യൂഡല്‍ഹി: മാസപ്പടിക്കേസിൽ മാത്യു കുഴൽനാടൻ എംഎൽഎക്ക് സുപ്രീംകോടതിയിൽ തിരിച്ചടി. വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം കോടതി തള്ളി. ഹർജിയിൽ ഇടപെടാനില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി. സിഎംആർഎൽ- എക്സാലോജിക് ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടാണ് മാത്യു കുഴൽനാടൻ എംഎൽഎ സുപ്രിം കോടതിയെ സമീപിച്ചത്. അന്വേഷണ ആവശ്യം തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീല്‍ നൽകിയത്.
ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. രാഷ്ട്രീയ പോരാട്ടത്തിന് കോടതി വേദി ആക്കരുതെന്നും രാഷ്ട്രീയ പോരാട്ടങ്ങൾ നടത്തേണ്ടത് തിരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് മുന്നിലാണെന്നും ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകളെന്ന ആനുകൂല്യം ഉപയോഗപ്പെടുത്തിക്കൊണ്ട് സിഎംആര്‍എല്ലിൽ നിന്നും മാസപ്പടി കൈപ്പറ്റി എന്നതായിരുന്നു ആരോപണം. ഇതിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള മാത്യു കുഴൽനാടൻ എംഎൽഎയുടെ ആവശ്യം ആദ്യം വിജിലൻസ് കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്ത് ഹൈക്കോടതിയിലെത്തിയെങ്കിലും സമാനമായ നിലപാട് തന്നെയായിരുന്നു കേരള ഹൈക്കോടതിയും സ്വീകരിച്ചത്.
advertisement
എക്സാലോജിക് കമ്പനിക്കും വീണാ തൈക്കണ്ടിക്കുമായി സിഎംആർഎൽ കമ്പനി നൽകിയ 1.72 കോടി രൂപ മുഖ്യമന്ത്രിക്ക് നൽകിയ കൈക്കൂലി ആണെന്ന മാത്യു കുഴൽനാടന്റെ ഹർജിയിലെ പരാമർശത്തെയും സുപ്രീം കോടതി വിമർശിച്ചു. എങ്ങനെയാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്ന് മാത്യു കുഴൽനാടന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായ സീനിയർ അഭിഭാഷകൻ ഗുരു കൃഷ്ണ കുമാറിനോട് സുപ്രീം കോടതി ആരാഞ്ഞു.
Summry: Mathew Kuzhalnadan MLA suffered a setback in the Supreme Court in the monthly payment (Masappadi) case. The court rejected his plea for a Vigilance investigation. The Supreme Court made it clear that it would not intervene in the petition. MLA Mathew Kuzhalnadan had approached the Supreme Court seeking a Vigilance investigation into the CMRL-Exalogic transaction.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
October 06, 2025 1:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മാസപ്പടിക്കേസിൽ വിജിലൻസ് അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി സുപ്രിം കോടതി തള്ളി