തിരുവനന്തപുരം: വനിതാ മതില്‍ സംബന്ധിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിമര്‍ശനത്തിന് മറുപടിയുമായി വിഎസ് അച്യുതാനന്ദനന്‍. താന്‍ വനിതാ മതിലിനെതിരാണെന്ന ധാരണ കാനത്തിനുണ്ടങ്കില്‍ അത് പിശകാണെന്ന് അദ്ദേഹം പറഞ്ഞു. കാനം രാജേന്ദ്രന്‍ ഇപ്പോഴും സിപിഐ ആണെന്ന് തനിക്ക് വ്യക്തമായ ബോദ്ധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം നേതൃത്വം നല്‍കുന്ന ഇടതുമുന്നണിയാണ് വനിതാമതില്‍ തീരുമാനിച്ചതെന്നും വി എസ് ഇപ്പോഴും സിപിഎംകാരനാണ് എന്നാണ് തന്‍രെ വിശ്വാസവുമെന്നായിരുന്നു കാനം രാജേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നത്. വിഎസ് എടുത്ത നിലപാട് ശരിയാണോ എന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും കാനം പറഞ്ഞിരുന്നു. ഇതിനു മറുപടിയുമായാണ് വിഎസ് രംഗത്തെത്തിയരിക്കുന്നത്.
Also Read: വനിതാ മതിലിനെതിരെ മലപ്പുറത്തും മാവോയിസ്റ്റുകളുടെ പോസ്റ്റര്‍
'ഒരു പക്ഷെ, വര്‍ഗസമരത്തെക്കുറിച്ചും വിപ്ലവ പരിപാടിയെക്കുറിച്ചുമൊക്കെ താന്‍ പറഞ്ഞത് വനിതാമതിലിനെക്കുറിച്ചാണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചതാവാം. ഇക്കഴിഞ്ഞ മാസങ്ങളില്‍, സ്ത്രീസമത്വത്തെയും ശബരിമലയിലെ സ്ത്രീപ്രവേശനത്തയും ശക്തമായി പിന്തുണയ്ക്കുന്ന കാര്യത്തില്‍ അദ്ദേഹം അല്‍പ്പം പിന്നിലായിപ്പോയത് മനസ്സില്‍ മതില്‍ എന്ന ആശയം ശക്തമായി ഉണ്ടായിരുന്നതുകൊണ്ടാവാം. തന്റെ പ്രസ്താവനകളും പ്രസംഗങ്ങളും വനിതാ മതിലിനെതിരാണെന്ന ധാരണ അദ്ദേഹത്തിനുണ്ടായിട്ടുണ്ടെങ്കില്‍, അത് പിശകാണെന്ന് പറയേണ്ടിയിരിക്കുന്നു.' വിഎസ് പറഞ്ഞു.
Also Read: വനിതാ മതിൽ വർഗീയ മതിലെന്ന് മാവോയിസ്റ്റുകൾ
വര്‍ഗീയ ഫാസിസ്റ്റുകളുടെയും സവര്‍ണ മാടമ്പിമാരുടെയും പുരുഷാധിപത്യ ചവിട്ടടിയില്‍ നില്‍ക്കേണ്ടവരല്ല, സ്ത്രീകള്‍ എന്ന് സധൈര്യം സമൂഹത്തെ ബോദ്ധ്യപ്പെടുത്താനാണ് അവര്‍ മതില്‍ തീര്‍ക്കുന്നതെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു. തന്റെ നിലപാടുകളെക്കുറിച്ച് രമേശ് ചെന്നിത്തലയ്ക്ക് ഒരു ചുക്കും അറിയില്ലെന്ന് അദ്ദേഹം ഇന്നും വ്യക്തമാക്കിയിട്ടുണ്ടെന്നും ഏതായാലും, സിപിഐഎമ്മിന്റെ നിലപാടുകളെക്കുറിച്ച് കാനം രാജേന്ദ്രന് വ്യക്തതയുണ്ടെന്നത് സന്തോഷകരമാണെന്നും വിഎസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cpi, Cpm, Kanam rajendran, Vanitha mathil, Vs achuthanandan