വാളയാർ ആൾക്കൂട്ട കൊല: പ്രതികളിൽ‌ 4 പേർ BJP അനുഭാവികൾ, ഒരാൾ CITU പ്രവർത്തകനെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

Last Updated:

അറസ്റ്റിലായവർ നിരവധി ക്രമിനൽ കേസുകളിലെ പ്രതികളാണെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു

ബംഗ്ലാദേശിയാണോ എന്ന് ചോദിച്ചാണ് രാം നാരയണനെ മർദിച്ച് കൊലപ്പെടുത്തിയത്
ബംഗ്ലാദേശിയാണോ എന്ന് ചോദിച്ചാണ് രാം നാരയണനെ മർദിച്ച് കൊലപ്പെടുത്തിയത്
വാളയാർ ആൾക്കൂട്ട കൊലയിൽ പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം വ്യക്തമാക്കി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. പിടിയിലായ പ്രതികളിൽ 4 പേർ ബിജെപി അനുഭാവികളെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. 1, 2, 3, 5 പ്രതികൾ BJP അനുഭാവികളാണ്. കേസിലെ 4-ാം പ്രതി ആനന്ദൻ സിഐടിയു പ്രവർത്തകനെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇതര സംസ്ഥാന തൊഴിലാളിയായ രാം നാരയണനെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസിൽ പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ എസ്പി പി എം ഗോപകുമാർ അന്വേഷണ ഉദ്യോഗസ്ഥനായ പ്രത്യക അന്വേഷണ സംഘത്തെ നിയോഗിച്ചു. പാലക്കാട് ജില്ലാ പോലീസ് മേധാവി അനേഷണത്തിന് മേൽനോട്ടം വഹിക്കും.
എസ്/എസ്‍ടി അട്രോസിറ്റി ഉൾപ്പെടെയുള്ള കൂടുതൽ വകുപ്പുകൾ ചേർക്കും. ബംഗ്ലാദേശിയാണോ എന്ന് ചോദിച്ചാണ് രാം നാരയണനെ മർദിച്ച് കൊലപ്പെടുത്തിയത് . ബംഗ്ലാദേശിയാണോ എന്ന സംശയമാണോ കൊലപാതകത്തിന് കാരണമെന്ന് പരിശോധിക്കുമെന്നും പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത് കുമാർ പറഞ്ഞു.
advertisement
അറസ്റ്റിലായവർ നിരവധി ക്രമിനൽ കേസുകളിലെ പ്രതികളാണെന്നും ഇവരുടെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ആൾക്കൂട്ട ആക്രമണത്തിൽ കൂടുതൽ പേർ പങ്കെടുത്തിട്ടുണ്ടെന്നാണ് പോലീസ് നിഗമനം. ഇതിൽ പലരും ഒളിവിലാണ്. കേസിൽ ഇതുവരെ ആൾക്കൂട്ട കൊലപാതകത്തിൻ്റെ വകുപ്പുകൾ ചുമത്തിയിട്ടില്ല. പ്രതികൾ രാം നാരായണനെ ക്രൂരമായി മർദിച്ചതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. രാം നാരായണൻ്റെ മുതുകിലും തലക്കും ഗുരുതരമായി പരിക്കേറ്റതായും റിമാൻഡ് റിപ്പോർട്ടിലുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വാളയാർ ആൾക്കൂട്ട കൊല: പ്രതികളിൽ‌ 4 പേർ BJP അനുഭാവികൾ, ഒരാൾ CITU പ്രവർത്തകനെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്
Next Article
advertisement
കടബാധ്യത തീര്‍ക്കാന്‍ കൂപ്പണ്‍ വെച്ച് നറുക്കെടുപ്പിനൊരുങ്ങിയ പ്രവാസിക്കെതിരെ കേസ്
കടബാധ്യത തീര്‍ക്കാന്‍ കൂപ്പണ്‍ വെച്ച് നറുക്കെടുപ്പിനൊരുങ്ങിയ പ്രവാസിക്കെതിരെ കേസ്
  • കടബാധ്യത തീർക്കാൻ കൂപ്പൺ നറുക്കെടുപ്പ് നടത്തിയ പ്രവാസിക്കെതിരെ ലോട്ടറി നിയമം ലംഘിച്ച് കേസ് എടുത്തു

  • 1500 രൂപയ്ക്ക് കൂപ്പണുകൾ വിറ്റ് 26 സെന്റ് സ്ഥലം, വീട്, ജീപ്പ്, കാർ, ബുള്ളറ്റ് തുടങ്ങിയ സമ്മാനങ്ങൾ.

  • പോലീസ് നറുക്കെടുപ്പിന് മുമ്പ് പ്രതിയെ കസ്റ്റഡിയിൽ എടുത്ത് കൂപ്പണുകളും വസ്തുക്കളും പിടിച്ചു.

View All
advertisement