കനത്തമഴയിൽ വീണ്ടും വീട്ടിൽ വെള്ളം കയറി; ഇത്തവണ മല്ലിക സുകുമാരനെ രക്ഷിച്ചത് റബർ ബോട്ടിൽ

കഴിഞ്ഞ പ്രളയസമയത്തും മല്ലിക സുകുമാരന്റെ വീട്ടിൽ വെള്ളം കയറിയിരുന്നു.

News18 Malayalam | news18-malayalam
Updated: May 23, 2020, 2:43 PM IST
കനത്തമഴയിൽ വീണ്ടും വീട്ടിൽ വെള്ളം കയറി; ഇത്തവണ മല്ലിക സുകുമാരനെ രക്ഷിച്ചത് റബർ ബോട്ടിൽ
മല്ലിക സുകുമാരൻ
  • Share this:
കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ തിരുവനന്തപുരത്തെ പലപ്രദേശങ്ങളിലും വെള്ളം കയറിയിരുന്നു. കരമനയാറും കിള്ളിയാറും കരകവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലാവുകയായിരുന്നു. ആറുമണിക്കൂറിലെ കനത്ത മഴയെ തുടർന്ന് നടി മല്ലിക സുകുമാരന്റെ തിരുവനന്തപുരം കുണ്ടമണ്‍കടവിലുള്ള വീട്ടിലും വെള്ളം കയറി. തുടർന്ന് അഗ്നിരക്ഷാസേന ബോട്ടിൽ മല്ലിക സുകുമാരനെ രക്ഷിക്കുകയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയുമായിരുന്നു. കഴിഞ്ഞ പ്രളയസമയത്തും മല്ലിക സുകുമാരന്റെ വീട്ടിൽ വെള്ളം കയറിയിരുന്നു.

ജവഹര്‍ നഗറിലെ സഹോദരിയുടെ വീട്ടിലേക്കാണ് മല്ലിക സുകുമാരനെ മാറ്റിയത്. കരമനയാറ് കരകവിഞ്ഞ് ഒഴുകിയതോടെ കുണ്ടമണ്‍കടവ് ഏലാ റോഡിലെ 13 വീടുകളില്‍ വെള്ളം കയറി. അഗ്നിശമന സേനാ റബർ ബോട്ടിൽ എത്തിയാണ് വീട്ടുകാരെ പലരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.

TRENDING:Bev Q App | മര്യാദക്ക് ആപ്പ് ഇറക്കിയാൽ നിനക്ക് കൊള്ളാമെന്ന് 'കുടിയന്മാർ'; അധികം നീളില്ലെന്ന് സ്റ്റാർട്ടപ്പ് കമ്പനി [NEWS]സൗഹൃദവും പകയും കൊതിയും നിറഞ്ഞൊരു സസ്പെൻസ് ത്രില്ലർ; നടന്നത് പരിയാരം വനംവകുപ്പ് ഓഫീസിൽ [NEWS]Mohanlal Movie Challenge | മോഹൻലാലിന്റെ ഈ സിനിമകളിൽ എത്രയെണ്ണം നിങ്ങൾ കണ്ടിട്ടുണ്ട്? [PHOTOS]

2018ലെ പ്രളയകാലത്ത് മല്ലിക സുകുമാരന്റെ വീട്ടില്‍ വെള്ളം കയറിയിരുന്നു. അന്നും മല്ലിക സുകുമാരന്‍ ഉള്‍പ്പെടെയുള്ളവരെ മാറ്റി പാര്‍പ്പിച്ചിരുന്നു. അന്ന് മല്ലികയെ നാട്ടുകാര്‍ വാര്‍പ്പില്‍ ഇരുത്തിയാണ് സുരക്ഷിത കേന്ദ്രത്തില്‍ എത്തിച്ചത്. വലിയ വാർപ്പിൽ മല്ലിക സുകുമാരനെ രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. രണ്ട് തവണയും വീട്ടില്‍ വെള്ളം കയറാന്‍ കാരണമായത് ഡാം തുറന്ന് വിട്ടത് ആണെന്ന് മല്ലിക സുകുമാരന് പറഞ്ഞു. മുന്നറിയിപ്പ് ഒന്നുമില്ലാതെ ഡാം തുറക്കുന്നത് നാട്ടുകാര്‍ക്ക് വലിയ നഷ്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും മല്ലിക സുകുമാരൻ പറയുന്നു.First published: May 23, 2020, 2:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading