• HOME
 • »
 • NEWS
 • »
 • kerala
 • »
 • സിദ്ദീഖ് കാപ്പനെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റാനുള്ള സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം; ഭാര്യ റൈഹാനത്ത് സിദ്ദീഖ്

സിദ്ദീഖ് കാപ്പനെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റാനുള്ള സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം; ഭാര്യ റൈഹാനത്ത് സിദ്ദീഖ്

പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിന്ന മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, എംപിമാർ , മറ്റ് രാഷ്ട്രീയ നേതാക്കൾ, പത്ര പ്രവർത്തക യുണിയൻ തുടങ്ങി എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നതായും റൈഹാനത്ത്  അറിയിച്ചു.

സിദ്ദീഖ് കാപ്പന്‍, റൈഹാനത്ത് സിദ്ദീഖ്

സിദ്ദീഖ് കാപ്പന്‍, റൈഹാനത്ത് സിദ്ദീഖ്

 • Share this:
  തിരുവനന്തപുരം: സിദ്ദീഖ് കാപ്പനെ വിദഗ്ദ ചികിത്സക്കായി ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിച്ച സുപ്രീം കോടതി തീരുമാനം സ്വാഗതാർഹം ആണെന്ന് കപ്പാൻ്റെ ഭാര്യ റൈഹാനത്ത് സിദ്ദീഖ് . ഇടക്കാല ജാമ്യം ലഭിക്കാൻ ആണ് ശ്രമിച്ചത് എങ്കിൽ പോലും പുതിയ നിർദേശം ഏറെ ആശ്വാസം നൽകുന്നു. പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിന്ന മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, എംപിമാർ , മറ്റ് രാഷ്ട്രീയ നേതാക്കൾ, പത്ര പ്രവർത്തക യുണിയൻ തുടങ്ങി എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നതായും റൈഹാനത്ത്  അറിയിച്ചു.

  " സത്യം  കൂടെ ഉണ്ട് എന്നും അത് കൊണ്ട് തന്നെ നീതി ലഭിക്കും എന്ന് ഉറപ്പ് ആയിരുന്നു. സിദ്ദീഖിനെ കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്. ഞാൻ അടിയുറച്ച് നിൽക്കുന്നത് എൻ്റെ കൂടെ സത്യം ഉള്ളത് കൊണ്ടാണ്. അദ്ദേഹത്തിൻ്റെ സത്യാവസ്ഥ ഏറെ വൈകാതെ തെളിയും എന്നും ജാമ്യം ലഭിക്കും "  റൈഹാനത്ത് പറഞ്ഞു.
  കോവിഡ് ബാധിതനായി അതീവ ഗുരുതരാവസ്ഥയിൽ ആയിരുന്നു സിദ്ധിഖ് കാപ്പൻ. കട്ടിലിൽ ചങ്ങല കൊണ്ട് ബന്ധിച്ചിരിക്കുക ആണെന്നും പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ പോലും സൗകര്യം ഇല്ലെന്നും സിദ്ദീഖ് കാപ്പന്റെ ഭാര്യ കോടതിയെ അറിയിച്ചു. മൂത്രമൊഴിക്കാൻ ഒരു കുപ്പി ആണ് നൽകിയത് മാനുഷിക പരിഗണന പോലും സിദ്ദീഖ് കാപ്പന് നൽകുന്നില്ല എന്നും റൈഹാന സുപ്രീം കോടതിയെ അറിയിച്ചു.

  സിദ്ധിഖ് കാപ്പനെ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി. എയിംസിലേക്കോ ആർഎംഎല്ലിലേക്കോ മാറ്റമാണ് നിർദേശം. സിദ്ധിഖ്  കാപ്പന് അടിയന്തര ചികിത്സ ഉറപ്പാക്കണമെന്ന കേരള പത്രപ്രവർത്തക യൂണിയന്റെയും സിദ്ദിഖിന്റെ കുടുംബത്തിന്റെയും ആവശ്യം കോടതി അംഗീകരിച്ചു. കോടതി ഇടപെടലിനെ സിദ്ധിഖിന്റെ  കുടുംബം സ്വാഗതം ചെയ്തു

  സിദ്ധിഖ് കാപ്പനെ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് മാറ്റേണ്ടെന്ന യുപി സർക്കാരിന്റെ നിലപാട് തള്ളിയാണ് ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചിന്റെ നിർണ്ണായക ഇടപെടൽ. സിദ്ധിഖിന് ഡൽഹിയിൽ ചികിത്സ ഉറപ്പാക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. എയിംസിലോ ആർഎംഎല്ലിലോ ചികിത്സ നൽകണം .രോഗം ഭേദമായ  ശേഷം  മഥുര ജയിലിലേക്ക് തിരിച്ചയക്കണമെന്നും ,ജാമ്യത്തിനായി സിദ്ദിഖിന് വിചാരണ കോടതിയെ സമീപിക്കാമെന്നും കോടതി നിർദേശിച്ചു. കാപ്പനെ ഡൽഹിയിലേക്ക് മാറ്റുന്നത് തടയാനുള്ള നീക്കമാണ് യുപി സർക്കാർ ആദ്യം മുതൽ സ്വീകരിച്ചത്

  കാപ്പന് കോവിഡ് നെഗറ്റീവ് ആയെന്നും  മഥുരയിലെ ആശുപത്രിയിൽ നിന്നും ഇന്നലെ ഡിസ്ചാർജ്  ചെയ്തു എന്നും  യുപി സർക്കാർ ഇന്ന് രാവിലെ  കോടതിയിൽ സമർപ്പിച്ച മെഡിക്കൽ   റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു . .കാപ്പനെ ജയിലിലോ ആശുപത്രിയിലോ ചങ്ങലക്കിട്ടിരുന്നുവെന്ന ആരോപണം നിഷേധിച്ച യുപി  സർക്കാർ തുടർന്ന് കേസ് കോടതി പരിഗണിച്ചപ്പോഴും നിലപാട് ആവർത്തിച്ചു.

  കാപ്പന് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്നും യുപി സർക്കാർ വാദിച്ചു. കാപ്പൻ വീണു പരിക്കേറ്റുവെന്ന  യുപി സർക്കാർ തന്നെ സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ട് പരാമർശം   ചൂണ്ടിക്കാട്ടി ആയിരുന്നു കോടതിയുടെ ചോദ്യം. കാപ്പനെ അന്യായമായി തടങ്കലിൽ വെച്ചിരിക്കുകയാണെന്ന്   അഭിഭാഷകൻ വിൽസ് മാത്യൂസ് വാദിച്ചു.  സിദ്ദീഖ് കാപ്പന്റെ ദുരവസ്ഥ മനസിലാക്കി സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന് കത്തയച്ചിരുന്നു. എംപിമാർ, പ്രതിപക്ഷ നേതാവ്, മുസ്ലിം ലീഗ് നേതൃത്വം തുടങ്ങി വിവിധ മേഖലകളിൽ ഉളളവർ കാപ്പന് വേണ്ടി രംഗത്തെത്തിയിരുന്നു.

  ഹത്രാസ് പീഡനം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെയാണ് ഒക്ടോബർ അഞ്ചിന് സിദ്ദിഖ് കാപ്പന് ഉത്തർപ്രദേശ് പൊലീസ് യു എ പി എ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തത്. അറസ്റ്റിലായി ഒരിക്കൽ മാത്രമാണ് സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചത്. രോഗിയായ അമ്മയെ കാണാൻ അഞ്ച് ദിവസത്തേക്കായിരുന്നു ജാമ്യം.
  Published by:Jayesh Krishnan
  First published: