പൗരപ്രമുഖനാകാൻ എവിടെ അപേക്ഷിക്കണം? ചീഫ് സെക്രട്ടറിയോട് പഞ്ചായത്തംഗം ചോദിക്കുന്നു
- Published by:Rajesh V
- news18-malayalam
Last Updated:
മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസിന്റെ പശ്ചാത്തലത്തിലാണ് വിവരാവകാശ നിയമപ്രകാരം ചോദ്യം ഉന്നയിച്ചിരിക്കുന്നത്
കൊല്ലം: പൗരപ്രമുഖനാകാൻ എന്ത് ചെയ്യണമെന്ന് അന്വേഷിച്ചൊരു പഞ്ചായത്ത് അംഗം. കൊല്ലം ജില്ലയിലെ കുമ്മിള്‍ പഞ്ചായത്തിലുള്ള മെമ്പറാണ് ഇക്കാര്യം അന്വേഷിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ വിവരാവകാശ നിയമപ്രകാരം അപേക്ഷയും നല്‍കിയിട്ടുണ്ട്.
കുമ്മിൾ പഞ്ചായത്തിലെ കൊണ്ടോടി വാര്‍ഡ് മെമ്പറും കോൺഗ്രസ് നേതാവുമായ കുമ്മിള്‍ ഷമീറാണ് ചീഫ് സെക്രട്ടറിയുടെ ഓഫീസിലേക്ക് വിവരങ്ങളന്വേഷിച്ച് അപേക്ഷ നല്‍കിയത്.
പൗരപ്രമുഖര്‍ ആകുന്നതിന് എവിടെയാണ് അപേക്ഷ കൊടുക്കേണ്ടത്?, ആവശ്യമായ യോഗ്യത മാനദണ്ഡം വ്യക്തമാക്കുക എന്നീ രണ്ട് വിവരങ്ങളാണ് ഷമീര്‍ തേടിയിരിക്കുന്നത്.
advertisement
മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസിന്റെ പശ്ചാത്തലത്തിലാണ് ഷമീറിന്റെ ചോദ്യം. നവകേരള സദസ്സിനിടെ മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ ദിവസവും രാവിലെ പൗരപ്രമുഖരുമായി പ്രഭാതഭക്ഷണവും കൂടിക്കാഴ്ചയും നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഷമീര്‍ പൗരപ്രമുഖനാകാനുള്ള മാനദണ്ഡം അന്വേഷിച്ച് അപേക്ഷ നല്‍കിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kollam,Kerala
First Published :
November 20, 2023 6:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പൗരപ്രമുഖനാകാൻ എവിടെ അപേക്ഷിക്കണം? ചീഫ് സെക്രട്ടറിയോട് പഞ്ചായത്തംഗം ചോദിക്കുന്നു