തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി; കേരളത്തിൽ അടുത്ത അഞ്ചു ദിവസം വ്യാപക മഴയ്ക്ക് സാധ്യത

Last Updated:

ജൂലൈ 4, 5 തിയതികളിൽ ചിലയിടങ്ങളിൽ അതിതീവ്ര മഴക്കു സാധ്യത

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ചിലയിടങ്ങളിൽ വ്യാപക മഴയ്ക്കും മറ്റു ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത. മൺസൂൺ പാത്തിന്റെ പടിഞ്ഞാറൻ ഭാഗം നിലവിൽ അതിന്റെ സാധാരണ സ്ഥാനത്തും മൺസൂൺ പാത്തിയുടെ കിഴക്കൻ ഭാഗം അതിന്റെ സാധാരണ സ്ഥാനത്തത് നിന്നും  തെക്കോട്ടു മാറിയും സ്ഥിതി ചെയ്യുന്നു. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ തീരദേശ ന്യൂനമർദ പാത്തി നിലനിൽക്കുന്നു.
തെക്കു പടിഞ്ഞാറൻ  ബംഗാൾ ഉൾക്കടലിൽ  ചക്രവാതച്ചുഴി നിലനിൽക്കുന്നു.
കേരളത്തിൽ അടുത്ത അഞ്ച് ദിവസം ചിലയിടങ്ങളിൽ വ്യാപകമായ മഴക്കും  ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യത കാണുന്നു. ജൂലൈ 4, 5 തിയതികളിൽ ചിലയിടങ്ങളിൽ അതിതീവ്ര മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് അതിശക്തമായ മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചനത്തിൽ പറയുന്നു. ജൂലൈ 4 ന് കേരളം, തീരദേശ, ദക്ഷിണ കർണാടക, മേഘാലയ എന്നിവിടങ്ങളിൽ അതിശക്തമായ മഴ പ്രവചിക്കപ്പെട്ടിട്ടുണ്ട്.
advertisement
കേരളത്തിൽ കനത്ത മഴ ഉണ്ടാവുമെന്ന് പ്രവചിക്കുകയും രണ്ട് ജില്ലകളിൽ റെഡ് അലർട്ടും 11 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
കണ്ണൂർ, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും, തിരുവനന്തപുരം, കൊല്ലം ജില്ലകൾക്കായി യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Summary: Heavy to isolated rain expected across the districts in Kerala for the next five days as per latest weather updates. Red alert has been sounded for Kannur and Idukki districts. Alappuzha, Kottayam, Idukki, Thrissur, Palakkad, Malappuram, Kozhikode, Wayanad and Kasargod districts have orange alert. Thiruvananthapuram and Kollam districts come under yellow alert. Latest update according to officials
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി; കേരളത്തിൽ അടുത്ത അഞ്ചു ദിവസം വ്യാപക മഴയ്ക്ക് സാധ്യത
Next Article
advertisement
റെയ്ഡിനിടെ ദുൽഖർ സൽമാനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി
റെയ്ഡിനിടെ ദുൽഖർ സൽമാനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി
  • ദുൽഖർ സൽമാനെ ഭൂട്ടാൻ വാഹന തട്ടിപ്പുമായി ബന്ധപ്പെട്ട റെയ്ഡിനിടെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി.

  • മമ്മൂട്ടി, ദുൽഖർ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിലും 17 ഇടത്തും ഇഡി റെയ്ഡ് നടത്തി.

  • ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ട് അഞ്ച് ജില്ലകളിലായി വാഹന ഡീലർമാരുടെ വീടുകളിലും പരിശോധന നടന്നു.

View All
advertisement