advertisement

COVID 19 | ഇറ്റലിയിൽ കുടുങ്ങിയവരിൽ എം.എൽ.എ.യുടെ ഭാര്യയും

Last Updated:

Wife of Malayali MLA stranded in Italy | അവൾക്കിനി ഉടൻ വരാൻ കഴിയുമെന്നു തോന്നുന്നില്ല എന്ന് എം.എൽ.എ.യായ ഭർത്താവ്

കോവിഡ് ഭീതിയിൽ ഇറ്റലിയിൽ കഴിയുന്ന മലയാളികളുടെ കൂട്ടത്തിൽ എം.എൽ.എ.യുടെ ഭാര്യയും. യാത്ര പ്രശ്നങ്ങളെ തുടർന്ന് പട്ടാമ്പി എം.എൽ.എ. മുഹമ്മദ് മുഹ്സിന്റെ ഭാര്യയും കാമറിനോ സർവകലാശാലയിൽ ഗവേഷകയുമായ ഷഫക് ഖാസിം ഇറ്റലിയിൽ കുടുങ്ങിയിരിക്കുകയാണ്. കോവിഡ് ബാധയെത്തുടർന്ന് പ്രവാസികൾ പ്രശ്നങ്ങൾ നേരിടുന്നതിനെപ്പറ്റിയുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചിരുന്നു. ഇതിനു ശേഷമാണ് എം.എൽ.എ.യുടെ ഭാര്യയുടെ കാര്യവും ചർച്ചാവിഷയമായത്.
ഉത്തർപ്രദേശ് സ്വദേശിയായ ഷഫക് 2018 മുതൽ ഇറ്റലിയിലാണ്. ഡൽഹിയിലെ ജാമിയ മിലിയ സർവകലാശാലയിൽ നിന്നും എം.ഫിൽ പഠനം പൂർത്തിയാക്കിയ ശേഷമാണ് ഇറ്റലിയിലേക്ക് പോയത്.
വിഷയം ഉയർത്തിയത് മുഹ്‌സിന്റെ തൊട്ടടുത്ത സീറ്റിലിരുന്ന പി.സി. ജോർജ് എം.എൽ.എ.യാണ്. നിലവിൽ വീഡിയോ കാൾ വഴി മാത്രമാണ് മുഹ്സിന് ഭാര്യയെ കാണാൻ സാധിക്കുന്നതെന്നും ജോർജ് പറഞ്ഞു.
‘‘അവൾക്കിനി ഉടൻ വരാൻ കഴിയുമെന്നു തോന്നുന്നില്ല. എയർ ഇന്ത്യ, അലി‌റ്റാലിയ ഫ്ലൈറ്റുകൾ മാത്രമാണ് ഇങ്ങോട്ടുള്ളത്. അതിൽ എയർ ഇന്ത്യയുടേതു മിക്കതും റദ്ദാക്കിക്കഴിഞ്ഞു. ടിക്കറ്റ് കിട്ടിയാൽ തന്നെ കോവിഡ് ഉണ്ടോയെന്നു പരിശോധിച്ചു സർട്ടിഫിക്കറ്റ് നൽകാനുള്ള സംവിധാനം ഇറ്റലിയിൽ വിരളമാണ്. പല ആശുപത്രികളിലും അവളും സുഹൃത്തുക്കളും വിളിച്ചെങ്കിലും ഫലമുണ്ടായില്ല." മുഹ്‌സിൻ മാധ്യമങ്ങളോട് പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
COVID 19 | ഇറ്റലിയിൽ കുടുങ്ങിയവരിൽ എം.എൽ.എ.യുടെ ഭാര്യയും
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement