• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഇടുക്കിയില്‍ വീണ്ടും അരിക്കൊമ്പന്റെ അഴിഞ്ഞാട്ടം; ലോറി തകര്‍ത്ത് അരിയും പഞ്ചസാരയും അകത്താക്കി

ഇടുക്കിയില്‍ വീണ്ടും അരിക്കൊമ്പന്റെ അഴിഞ്ഞാട്ടം; ലോറി തകര്‍ത്ത് അരിയും പഞ്ചസാരയും അകത്താക്കി

ആനയെ കണ്ടതിനെ തുടർന്ന് വാഹനത്തിൽ ഉണ്ടായിരുന്നവർ ഇറങ്ങി ഓടി

  • Share this:

    ഇടുക്കി ശാന്തന്‍പാറ എസ്റ്റേറ്റിലിറങ്ങിയ കാട്ടാന അരിക്കൊമ്പന്‍റെ അക്രമം തുടരുന്നു. പൂപ്പാറ തലകുളത്ത് ചരക്ക് ലോറിയ്ക്ക് നേരെയായിരുന്നു അരികൊമ്പന്റെ പുതിയ ആക്രമണം. തമിഴ്നാട്ടിൽ നിന്നും മൂന്നാറിലേക്ക് പലചരക്ക് സാധനങ്ങളുമായി എത്തിയ ലോറിയില്‍  ഉണ്ടായിരുന്ന അരിയും പഞ്ചസാരയും ആന ഭക്ഷിച്ചു.  വെളുപ്പിന് 5 മണിയോടെയായിരുന്നു ആക്രമണം. ആനയെ കണ്ടതിനെ തുടർന്ന് വാഹനത്തിൽ ഉണ്ടായിരുന്നവർ ഇറങ്ങി ഓടി രക്ഷപെട്ടു.

    Also Read- വീണ്ടും അരിക്കൊമ്പന്‍റെ ആക്രമണം; കാന്‍റീൻ തകർത്ത കാട്ടാന നടത്തിപ്പുകാരന്‍റെ പിന്നാലെ ഓടി

    അതേസമയം, അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വനംവകുപ്പ്  അറിയിച്ചു. ആനയെ പാര്‍പ്പിക്കാനുള്ള കൂടിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായി. മറ്റ് നടപടികള്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘം എത്തിയതിന് ശേഷം യോഗം ചേര്‍ന്ന് വിലയിരുത്തും.  അരിക്കൊമ്പനെ മെരുക്കാന്‍ നാല് കുങ്കിയാനകളെയും കൊണ്ടുവരും. ആനയെ പിടിക്കാന്‍ ശ്രമിക്കുന്ന ദിവസങ്ങളില്‍ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കും. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷത്തീയതികള്‍ ഒഴിവാക്കിയാകും നിരോധനാജ്ഞ പ്രഖ്യാപിക്കുകയെന്നും മന്ത്രി ശശീന്ദ്രന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

    Published by:Arun krishna
    First published: