വീണ്ടും അരിക്കൊമ്പന്‍റെ ആക്രമണം; കാന്‍റീൻ തകർത്ത കാട്ടാന നടത്തിപ്പുകാരന്‍റെ പിന്നാലെ ഓടി

Last Updated:

പന്നിയാര്‍ എസ്‌റ്റേറ്റില്‍ റേഷന്‍കട പലതവണ ആക്രമിച്ച തകർത്ത കാട്ടാനയാണ് അരിക്കൊമ്പന്‍

ഇടുക്കി: ശാന്തന്‍പാറ പന്നിയാര്‍ എസ്‌റ്റേറ്റില്‍ വീണ്ടും അരിക്കൊമ്പൻ ആക്രമണം നടത്തി. എസ്റ്റേറ്റിലെ ലേബര്‍ കാന്റീന്‍ കാട്ടാന ആക്രമിച്ചു. കാന്റീന്‍ നടത്തിപ്പുകാരന്‍ തലനാരിഴയ്ക്കാണ് കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് കാന്‍റീനുനേരെ അരിക്കൊമ്പന്‍റെ ആക്രമണം ഉണ്ടായത്. കാട്ടാനയുടെ ആക്രമണമുണ്ടായതോടെ കാന്റീന്‍ നടത്തിപ്പുകാരന്‍ എഡ്വിന്‍ പുറത്തേക്ക് ഓടുകയായിരുന്നു. എഡ്വിന്റെ പിന്നാലെ കാട്ടാനയും ഏറെ ദൂരം ഓടി. ഒടുവിൽ സമീപത്തെ ലയത്തില്‍ കയറിയാണ് എഡ്വിന്‍ രക്ഷപ്പെട്ടത്. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് അരിക്കൊമ്പനെ പ്രദേശത്ത് നിന്ന് തുരത്തിയോടിക്കുകയായിരുന്നു.
പന്നിയാര്‍ എസ്‌റ്റേറ്റില്‍ റേഷന്‍കട പലതവണ ആക്രമിച്ച തകർത്ത കാട്ടാനയാണ് അരിക്കൊമ്പന്‍. റേഷൻകടയ്ക്ക് സമീപത്ത് സ്ഥിതി ചെയ്യുന്ന കാന്‍റീനുനേരെയാണ് അരിക്കൊമ്പൻ ഇത്തവണ ആക്രമണം നടത്തിയത്. നിരവധി തവണ ആക്രമണം ഉണ്ടായതുകൊണ്ട് റേഷൻകടയ്ക്ക് ചുറ്റും വൈദ്യുത വേലി സ്ഥാപിച്ചു. അതിനാലാണ് ആന ഇത്തവണ കാന്‍റീനെ ലക്ഷ്യമിട്ടത്.
advertisement
A wild Elephant named arikkomban attacked Shanthanpara Panniar Estate again. Elephant attacked the labor canteen in the estate. The operator of the canteen managed to escape from the attack.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വീണ്ടും അരിക്കൊമ്പന്‍റെ ആക്രമണം; കാന്‍റീൻ തകർത്ത കാട്ടാന നടത്തിപ്പുകാരന്‍റെ പിന്നാലെ ഓടി
Next Article
advertisement
Vijayadashami 2025 |ഇന്ന് വിജയദശമി; കുരുന്നുകൾക്ക് വിദ്യാരംഭം, ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്
Vijayadashami 2025 |ഇന്ന് വിജയദശമി; കുരുന്നുകൾക്ക് വിദ്യാരംഭം, ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്
  • വിജയദശമി ദിനത്തിൽ വിദ്യാരംഭം ചടങ്ങുകൾ നടന്നു

  • കുട്ടികൾ 'ഹരിശ്രീ' കുറിച്ച് അറിവിന്റെ ലോകത്തേക്ക് പ്രവേശിച്ചു

  • വിജയദശമി ദിനം ദുർഗ്ഗാദേവി മഹിഷാസുരനെ വധിച്ചതിന്റെ ഓർമ്മ

View All
advertisement