ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറിയ പള്ളികളില്‍ തിരികെ പ്രവേശിക്കുമെന്ന് യാക്കോബായ സഭ

Last Updated:

വിധി നടപ്പാക്കുന്നതിനായി സര്‍ക്കാര്‍ ഇടപെട്ട് അനുരഞ്ജന ചര്‍ച്ച നടത്തിയെങ്കിലും ഓര്‍ത്തഡോക്‌സ് സഭ പിന്‍മാറുകയായിരുന്നു.

കൊച്ചി: ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറിയ പള്ളികളില്‍ തിരികെ പ്രവേശിക്കുമെന്ന് യാക്കോബായ സഭ. ഈ മാസം 13-ന് പള്ളികളില്‍  പ്രവേശിക്കാന്‍ പുത്തന്‍ കുരിശില്‍ ചേര്‍ന്ന യാക്കോബായ സഭയുടെ യോഗത്തില്‍ തീരുമാനിച്ചു.
സുപ്രീം കോടതി വിധിയെ തുടര്‍ന്ന് യാക്കോബായ സഭയുടെ നിയന്ത്രണത്തിലുള്ള 52 പള്ളികളാണ് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറിയിട്ടുള്ളത്. ഈ പള്ളികളില്‍ തിരികെ കയറും. പള്ളിയുടെ നിയന്ത്രണം ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറിയാലും ഇവിടെ നിന്ന് യാക്കോബായ സഭ വിശ്വാസികളെ പുറത്താക്കരുതെന്ന് വിധിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും യാക്കോബായ സഭ പറയുന്നു.
advertisement
സുപ്രീം കോടതി വിധിയെ തുടര്‍ന്ന് കോതമംഗലത്ത് അടക്കം ഓര്‍ത്തഡോക്‌സ് സഭ വിശ്വാസികള്‍ പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. വിധി നടപ്പാക്കാത്തതിന് എതിരെ ഹൈക്കോടതിയുടെ ഭാഗത്ത് നിന്നടക്കം സര്‍ക്കാരിനും വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു.
വിധി നടപ്പാക്കുന്നതിനായി സര്‍ക്കാര്‍ ഇടപെട്ട് അനുരഞ്ജന ചര്‍ച്ച നടത്തിയെങ്കിലും ഓര്‍ത്തഡോക്‌സ് സഭ പിന്‍മാറുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറിയ പള്ളികളില്‍ തിരികെ പ്രവേശിക്കുമെന്ന് യാക്കോബായ സഭ
Next Article
advertisement
വിവാഹമോചിതനായ മകനെ പാലില്‍ കുളിപ്പിച്ച് ശുദ്ധി വരുത്തി അമ്മ; കേക്ക് മുറിച്ച് ആഘോഷം
വിവാഹമോചിതനായ മകനെ പാലില്‍ കുളിപ്പിച്ച് ശുദ്ധി വരുത്തി അമ്മ; കേക്ക് മുറിച്ച് ആഘോഷം
  • വിവാഹമോചിതനായ യുവാവിന്റെ പാല്‍ അഭിഷേക വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ വൈറലായി, 30 ലക്ഷത്തിലധികം ആളുകള്‍ കണ്ടു.

  • 120 ഗ്രാം സ്വര്‍ണ്ണവും 18 ലക്ഷം രൂപയും മുന്‍ ഭാര്യയ്ക്ക് തിരിച്ചു നല്‍കി, യുവാവ് സന്തോഷവാനായി.

  • വിവാഹമോചനം ആഘോഷിച്ച യുവാവിന്റെ വിഡിയോയ്ക്ക് നിരവധി പ്രതികരണങ്ങള്‍

View All
advertisement