സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ രാഹുലിൻ്റെ വാക്ക് പാലിച്ചില്ല;കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഷമാ മുഹമ്മദ്
- Published by:Arun krishna
- news18-malayalam
Last Updated:
കേരളത്തില്‍ 51 ശതമാനം സ്ത്രീകളുണ്ട്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കണം. തോൽക്കുന്നിടത്ത് മാത്രമല്ല, ജയിക്കാവുന്ന സീറ്റുകളും സ്ത്രീകള്‍ക്ക് നല്‍കണമെന്നും ഷമ പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ സ്ത്രീകളെ അവഗണിച്ചെന്ന് എഐസിസി വക്താവ് ഷമാ മുഹമ്മദ്. സ്ഥാനാര്‍ത്ഥി പട്ടികയിൽ സ്ത്രീപ്രാതിനിധ്യം കുറവായതിനെതിരെയാണ് ഷമ മുഹമ്മദ് അതൃപ്തി പ്രകടിപ്പിച്ചത്. രാഹുൽ ഗാന്ധി എപ്പോഴും സംസാരിക്കുന്നത് സ്ത്രീകൾക്ക് വേണ്ടിയാണ്. എന്നാല്‍ രാഹുലിന്‍റെ വാക്ക് പാലിക്കപ്പെട്ടില്ല, കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ സ്ത്രീകളെ അവഗണിച്ചു. സംവരണ സീറ്റ് ഇല്ലായിരുന്നെങ്കിൽ ആലത്തൂരില്‍ രമ്യാ ഹരിദാസിനെയും നേതൃത്വം തഴഞ്ഞേനെയെന്നും ഷമാ മുഹമ്മദ് വിമര്‍ശിച്ചു.
കേരളത്തില്‍ 51 ശതമാനം സ്ത്രീകളുണ്ട്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കണം. തോൽക്കുന്നിടത്ത് മാത്രമല്ല, ജയിക്കാവുന്ന സീറ്റുകളും സ്ത്രീകള്‍ക്ക് നല്‍കണമെന്നും ഷമ പറഞ്ഞു. പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 50 ശതമാനം മുഖ്യമന്ത്രിമാർ സ്ത്രീകളായിരിക്കണമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. സ്ത്രീകൾ സദസ്സിൽ മാത്രമിരിക്കാതെ വേദിയിലേക്ക് വരണമെന്നാണ് അദ്ദേഹം പറഞ്ഞത്. കേരളത്തിലെ നേതാക്കൾ രാഹുൽ ഗാന്ധി പറയുന്നത് കേട്ട് മുന്നോട്ട് പോകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തില്‍ കോണ്‍ഗ്രസിന് രണ്ട് വനിതാ സ്ഥാനാർഥികളുണ്ടായിരുന്നു. വനിതാ ബിൽ പാസായതിനുശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ ഒരു വനിതാ സ്ഥാനാർഥി മാത്രമാണ് ഉള്ളത് എന്നതാണ് ഏറ്റവും വലിയ സങ്കടം. ഇത് പരാതിയല്ല, അപേക്ഷയാണ്. സ്ത്രീകളുടെ വോട്ട് ഇപ്പോൾ മറ്റു പാർട്ടികൾക്കാണ് പോകുന്നത്. അത് തിരിച്ചുകൊണ്ടുവരണമെങ്കിൽ വനിതാ സ്ഥാനാർഥികൾ തന്നെ വേണമെന്നും ഷമാ മുഹമ്മദ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
March 09, 2024 7:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ രാഹുലിൻ്റെ വാക്ക് പാലിച്ചില്ല;കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഷമാ മുഹമ്മദ്