advertisement

പഴയ സിം കാർഡുകളിൽ നിന്ന് വേർതിരിച്ചെടുത്തത് 27 ലക്ഷത്തിന്റെ സ്വർണം

Last Updated:

രാസപ്രവർത്തനങ്ങളിലൂടെയും ചൂടാക്കുന്നതിലൂടെയും സിം കാർഡുകളിൽ നിന്നും ഇലക്ട്രോണിക് അവശിഷ്ടങ്ങളിൽ നിന്നും സ്വർണം വേർതിരിക്കുന്നത് വീഡിയോയിൽ കാണിക്കുന്നുണ്ട്

Rapid Read
News18
News18
ഉപയോഗശൂന്യമായ സിം കാർഡുകളിൽ നിന്നും മറ്റ് ഇലക്ട്രോണിക് അവശിഷ്ടങ്ങളിൽ നിന്നും 27 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന സ്വർണം വേർതിരിച്ചെടുത്ത തെക്കുകിഴക്കൻ ചൈനയിലെ ഒരാളുടെ വാർത്ത സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ചൈനയിലെ ഗുവാങ്‌ഡോങ് പ്രവിശ്യയിലുള്ള ഹുയിഷൗവിൽ വിലയേറിയ ലോഹങ്ങൾ വീണ്ടെടുക്കുന്ന ജോലി ചെയ്യുന്ന ക്യാവോ എന്ന വ്യക്തിയാണ് താൻ സ്വർണ്ണം ശുദ്ധീകരിക്കുന്ന വീഡിയോ പുറത്തുവിട്ടത്. ഇതോടെ സെക്കൻഡ് ഹാൻഡ് വിപണികളിൽ പഴയ സിം കാർഡുകൾക്കായി വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ജനുവരി 20നായിരുന്നു വീഡിയോ പുറത്തു വന്നത്. വൈദഗ്ധ്യമില്ലാതെ ഇത്തരമൊരു പരീക്ഷണം നടത്തുന്നത് വലിയ അപകടമാണെന്ന മുന്നറിയിപ്പും ഇദ്ദേഹം വീഡിയോയിലൂടെ നൽകുന്നുണ്ട്.
അഞ്ച് ദശലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്. രാസപ്രവർത്തനങ്ങളിലൂടെയും ചൂടാക്കുന്നതിലൂടെയും സിം കാർഡുകളിൽ നിന്നും ഇലക്ട്രോണിക് അവശിഷ്ടങ്ങളിൽ നിന്നും സ്വർണം വേർതിരിക്കുന്നത് വീഡിയോയിൽ കാണിക്കുന്നുണ്ട്. ഏകദേശം 191 ഗ്രാം സ്വർണ്ണമാണ് ഇയാൾക്ക് ലഭിച്ചത്, ഇതിന് വിപണിയിൽ ഏകദേശം 2,00,000 യുവാൻ (ഏകദേശം 27 ലക്ഷം രൂപ) വിലവരും.
എന്നാൽ സ്വർണം സിം കാർഡുകളിൽ നിന്ന് മാത്രം വേർതിരിച്ചെടുത്തതല്ലെന്ന് പ്രാദേശിക മാധ്യമങ്ങളോട് സംസാരിക്കവെ ക്യാവോ വ്യക്തമാക്കി. ടെലികമ്മ്യൂണിക്കേഷൻ രംഗത്തെ ചിപ്പ് അവശിഷ്ടങ്ങൾ ഉൾപ്പെടെ ഏകദേശം രണ്ട് ടണ്ണോളം ഇലക്ട്രോണിക് മാലിന്യങ്ങൾ ഇതിനായി സംസ്കരിച്ചിട്ടുണ്ട്. ദീർഘകാലം ഈടുനിൽക്കുന്നതിനും തുരുമ്പെടുക്കാതിരിക്കുന്നതിനുമായി സിം കാർഡുകളിലെ ചില ഭാഗങ്ങളിൽ ചെറിയ അളവിൽ സ്വർണം പൂശുന്നുണ്ട്. സാധാരണയായി ഒരു സിം കാർഡിൽ 0.001 ഗ്രാമിൽ താഴെ മാത്രമാണ് സ്വർണം ഉണ്ടാകുകയെങ്കിലും ബാങ്ക് കാർഡ് ചിപ്പുകൾ, ആശയവിനിമയ ഉപകരണങ്ങൾ എന്നിവയിൽ നിന്നും വിലയേറിയ ലോഹങ്ങൾ വേർതിരിച്ചെടുക്കാൻ സാധിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
advertisement
ഈ വാർത്ത വന്നതോടെ ക്യാവോയെ 'ആൽക്കെമിസ്റ്റ്' എന്നാണ് സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്. സ്വർണം വേർതിരിച്ചെടുക്കാനായി പഴയ സിം വിൽപ്പനയും ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ സജീവമാകുകയും ചെയ്തു. ചിലർ സ്വർണം വേർതിരിക്കാനുള്ള ഉപകരണങ്ങളും അതിന്റെ നിർദേശങ്ങളടങ്ങിയ ഗൈഡുകളും വരെ വിൽക്കാൻ തുടങ്ങി. ആയിരക്കണക്കിന് ഓർഡറുകളാണ് ഇത്തരം പ്ളാറ്റ്ഫോമുകൾക്ക് ലഭിക്കുന്നത്.
വൈദഗ്ധ്യമില്ലാത്തവർ സ്വർണം വേർതിരിക്കാൻ ശ്രമിക്കുന്നത് പ്രോത്സാഹിപ്പിക്കുക എന്നതല്ല തന്റെ ലക്ഷ്യമെന്ന് ക്യാവോ പറഞ്ഞു. നിയമപരമായ സർട്ടിഫിക്കറ്റുകളോടെയാണ് താൻ പ്രവർത്തിക്കുന്നതെന്നും മതിയായ പരിശീലനം ലഭിക്കാത്തവർ ഇത്തരം അപകടകരമായ രാസപ്രക്രിയകൾക്ക് മുതിരുന്നത് ആപത്താണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
advertisement
ചൈനയിൽ വിലയേറിയ ലോഹങ്ങളുടെ ശുദ്ധീകരണവും വിനിമയവും കർശനമായ നിയമങ്ങളാൽ നിയന്ത്രിക്കപ്പെട്ടിട്ടുള്ളതാണ്. പഴയ സിം കാർഡുകൾ പോലുള്ള ഇലക്ട്രോണിക് മാലിന്യങ്ങളെ അപകടകരമായ വസ്തുക്കളുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അംഗീകാരമില്ലാതെ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് കനത്ത പിഴയ്ക്കും തടവുശിക്ഷയ്ക്കും കാരണമായേക്കാം. കൂടാതെ ഇത്തരം കിറ്റുകൾ ഓൺലൈനായി വിൽക്കുന്നതും വാങ്ങുന്നതും നിയമപരമായ നടപടികൾക്ക് കാരണമാകുമെന്ന് നിയമവിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പഴയ സിം കാർഡുകളിൽ നിന്ന് വേർതിരിച്ചെടുത്തത് 27 ലക്ഷത്തിന്റെ സ്വർണം
Next Article
advertisement
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
  • ദുബായിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ ഫെയർമണ്ട് ഹോട്ടലിന് സമീപം നാലുപേർക്ക് പരിക്ക്

  • ബുർജ് ഖലീഫ ഒഴിപ്പിക്കുകയും, ദുബായ് വിമാനത്താവളങ്ങൾ അടയ്ക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു

  • യുഎഇയുടെ പ്രതിരോധ സംവിധാനം മിസൈലുകൾ വിജയകരമായി തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു

View All
advertisement