advertisement

ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ യാത്രചെയ്യവേ ലോറിയുമായി കൂട്ടിയിടിച്ചു വീട്ടമ്മ മരിച്ചു

Last Updated:

ലോറിയില്‍ തട്ടി നിയന്ത്രണം വിടുകയും ഇരുവരും റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു.

ആലപ്പുഴ: ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ യാത്രചെയ്യവേ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചു വീട്ടമ്മ മരിച്ചു. പൊന്നാംവെളി മുതിരുപറമ്ബില്‍ ശ്രീനിവാസ ഷേണായിയുടെ ഭാര്യ ജ്യോതി എന്ന 48കാരിയാണ് മരിച്ചത്.
ദേശീയപാതയില്‍ തുറവൂര്‍ ആലയ്ക്കാപറമ്ബില്‍ ശനിയാഴ്ച രാവിലെയായിരുന്നു അപകടം നടന്നത്. ശ്രീനിവാസ ഷേണായിയും ജ്യോതിയും സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍, ലോറിയില്‍ തട്ടി നിയന്ത്രണം വിടുകയും ഇരുവരും റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. വീഴ്ചയില്‍ ലോറിക്കടിയില്‍പ്പെട്ട ജ്യോതി തല്‍ക്ഷണം മരിച്ചു. സംഭവത്തില്‍ കുത്തിയതോട് പൊലീസ് കേസെടുത്തു.എറണാകുളം ജില്ല കോടതിയില്‍ ജൂനിയര്‍ സൂപ്രണ്ടാണ് മരിച്ച ജ്യോതി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ യാത്രചെയ്യവേ ലോറിയുമായി കൂട്ടിയിടിച്ചു വീട്ടമ്മ മരിച്ചു
Next Article
advertisement
ജയിലിൽ പോകാനുള്ള കൊതി മൂത്ത് മാല മോഷ്ടിച്ചു; കെഎസ്ആർടിസി ബസ് വരെ കടത്തിയ 'അച്ചായി ഷാജി'
ജയിലിൽ പോകാനുള്ള കൊതി മൂത്ത് മാല മോഷ്ടിച്ചു; കെഎസ്ആർടിസി ബസ് വരെ കടത്തിയ 'അച്ചായി ഷാജി'
  • ജയിലിൽ പോകാനുള്ള ആഗ്രഹം മൂലമാണ് ഷാജി തോമസ് മാല മോഷ്ടിക്കുകയും ബസ് കടത്തുകയും ചെയ്തത്

  • പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ തന്നെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാജി സ്റ്റേഷൻ തല്ലിതകർത്തു

  • മയക്കുമരുന്ന് അടിമയും ക്രിമിനൽ പശ്ചാത്തലമുള്ള ഷാജിയുടെ പേരിൽ 25-ഓളം കേസുകൾ നിലവിലുണ്ട്

View All
advertisement