advertisement

ബസ് യാത്രയ്ക്കിടെ വയോധികയുടെ ശ്വാസം നിലച്ചു; സഹയാത്രികയായ ഡോക്ടർ ജിവിതത്തിലേക്കു കൈപിടിച്ചു കയറ്റി

Last Updated:

മൂവാറ്റുപുഴയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് പുഷ്പ സീറ്റിൽ കുഴഞ്ഞുവീണത്.

മൂവാറ്റുപുഴ: ബസ് യാത്രയ്ക്കിടെ ശ്വാസം നിലച്ചുപോയ വയോധികയ്ക്ക് രക്ഷകയായി സഹയാത്രികയായി ഡോക്ടർ. തൊടുപുഴ-എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിലാണ് സംഭവം. ആവേലി കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. കെ ജൂനിയ ആണ് പുതിയകാവ് സ്വദേശിയായ പുഷ്പയെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയത്.
ഭർത്താവിനൊപ്പം മൂവാറ്റുപുഴയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് പുഷ്പ സീറ്റിൽ കുഴഞ്ഞുവീണത്. ശ്വാസം എടുക്കാൻ ബുദ്ധിമുട്ടിയ പുഷ്പയ്ക്ക് യാത്രക്കാർ വെള്ളം കൊടുത്തെങ്കിലും കൂടുതൽ അവശയായി. ജൂനിയ ഉടൻ പരിശോധിച്ച ശേഷം ഉടൻ സിപിആര്‍‌ നൽകുകയായിരുന്നു.
തുടർച്ചയായി സിപിആർ നൽകിയതോടെ പുഷ്പ ശ്വാസം എടുക്കാൻ ആരംഭിച്ചെങ്കിലും എഴുന്നേൽക്കാൻ കഴിഞ്ഞില്ല. തുടർന്ന് ബസ് വാളകത്ത് നിർത്താൻ നിർദേശിച്ച ശേഷം ജൂനിയ സിപിആർ നൽകുന്നത് തുടർന്നു. ഈ യാത്രക്കാര്‍ ആംബുലൻസിനെ വിളിക്കുകയും ചെയ്തു.
advertisement
ആംബുലൻസ് എത്തിയപ്പോഴേക്കും പുഷ്പ എഴുന്നേറ്റു നിൽക്കാൻ കഴിയുന്ന അവസ്ഥയിലെത്തി. തുടർന്ന് ഇവരെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയില്‍ എത്തിച്ചു. അടിയന്തര ചികിത്സ നൽകിയതോടെയാണ് ജീവൻ രക്ഷിക്കാൻ കഴിഞ്ഞതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ജൂനിയയെ മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ ആരോഗ്യ മേളയിൽ ഡീൻ കുര്യാക്കോസ് എംപി ആദരിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബസ് യാത്രയ്ക്കിടെ വയോധികയുടെ ശ്വാസം നിലച്ചു; സഹയാത്രികയായ ഡോക്ടർ ജിവിതത്തിലേക്കു കൈപിടിച്ചു കയറ്റി
Next Article
advertisement
ആന്റണി രാജുവിന് മത്സരിക്കാനാകില്ല; തൊണ്ടിമുതൽ കേസിലെ ശിക്ഷ റദ്ദാക്കണമെന്ന ഹർജി തള്ളി
ആന്റണി രാജുവിന് മത്സരിക്കാനാകില്ല; തൊണ്ടിമുതൽ കേസിലെ ശിക്ഷ റദ്ദാക്കണമെന്ന ഹർജി തള്ളി
  • ആന്റണി രാജുവിന്റെ ശിക്ഷ റദ്ദാക്കണമെന്ന ഹർജി ജില്ലാ സെഷൻസ് കോടതി തള്ളിയതായി അറിയുന്നു

  • ഈ തിരഞ്ഞെടുപ്പിലും അടുത്ത തിരഞ്ഞെടുപ്പിലും ആന്റണി രാജുവിന് മത്സരിക്കാനാകില്ലെന്ന് വിധി

  • തൊണ്ടിമുതൽ കേസിൽ മൂന്ന് വർഷം തടവും 10,000 രൂപ പിഴയും നേരത്തെ നെടുമങ്ങാട് കോടതി വിധിച്ചിരുന്നു

View All
advertisement