advertisement

മങ്കാട് സ്കൂളിന് പുതിയ വർണ്ണക്കൂടാരം; പൊതുവിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക്

Last Updated:

നേമം മണ്ഡലത്തിലെ മങ്കാട് ഗവ. എൽ.പി. സ്‌കൂളിലെ 'വർണ്ണക്കൂടാരം' പദ്ധതിയും വാർഷികാഘോഷവും മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.

വർണകൂടാരം 
വർണകൂടാരം 
നേമം നിയോജകമണ്ഡലത്തിലെ തിരുമല, മങ്കാട് ​ഗവ എല്‍.പി. സ്‌കൂളിലെ വര്‍ണകൂടാരം പദ്ധതിയുടെയും സ്‌കൂളിൻ്റെ 84-ാമത് വാര്‍ഷികാഘോഷത്തിൻ്റെയും ഉദ്ഘാടനം മന്ത്രി വി. ശിവന്‍കുട്ടി നിർവഹിച്ചു. പുതിയ അധ്യയന വര്‍ഷം തുടങ്ങുന്നതിന് മൂന്നുമാസം മുമ്പ് വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്യുന്നത് ചരിത്രത്തില്‍ ആദ്യമെന്നും മന്ത്രി പറഞ്ഞു.
മങ്കാട് എല്‍.പി. സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി ഒരു കോടി രൂപ അനുവദിച്ചു. കഴിഞ്ഞ നാലര വര്‍ഷത്തിനിടയില്‍ നേമം മണ്ഡലത്തില്‍ നടപ്പിലാക്കിയ 900 കോടി രൂപയുടെ വിപുലമായ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് മങ്കാട് സ്‌കൂളിലും നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നടക്കുന്നത്. അതിൻ്റെ ഏറ്റവും പുതിയ ഉദാഹരണമാണ് വര്‍ണ്ണക്കൂടാരം പദ്ധതി. വെറുമൊരു കെട്ടിടം പണിയുക എന്നതിനുപരി കുട്ടികള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു പഠന സാഹചര്യം ഒരുക്കുക എന്നതാണ് ഇതിലൂടെ സർക്കാർ ലക്ഷ്യം വെയ്ക്കുന്നത്.
advertisement
പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 1500ലധികം പ്രീ-പ്രൈമറി സ്‌കൂളുകളെയാണ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനായതെന്നും മന്ത്രി പറഞ്ഞു. ഒരു കാലത്ത് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ അവഗണിക്കപ്പെട്ട അവസ്ഥയിലായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി മാറി. മികച്ച അടിസ്ഥാന സൗകര്യങ്ങളും ഹൈടെക് ക്ലാസ് റൂമുകളും വന്നതോടെ ലക്ഷക്കണക്കിന് കുട്ടികളാണ് പൊതു വിദ്യാഭ്യാസത്തിലേക്ക് തിരിച്ചുവരുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
മങ്കാട് സ്കൂളിന് പുതിയ വർണ്ണക്കൂടാരം; പൊതുവിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക്
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement