ബസില്‍ നിന്നിറങ്ങിയശേഷം റോഡ് മുറിച്ച് കടന്ന സ്ത്രീയ്ക്ക് അതേ ബസിടിച്ച് ഗുരുതര പരിക്ക്
- Published by:Sarika N
- news18-malayalam
Last Updated:
അപകടത്തിൽ സ്റ്റെല്ലയുടെ വലത് കൈയ്ക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റു
തിരുവനന്തപുരം: വിഴിഞ്ഞത്ത് ബസിന്റെ മുന്‍ചക്രത്തിനടിയില്‍പെട്ട് മധ്യവയസ്‌കയ്ക്ക് ഗുരുതര പരിക്ക്. ബസില്‍ നിന്നിറങ്ങിയശേഷം റോഡ് മുറിച്ച് കടക്കെവെ, മുന്‍പോട്ടെടുത്ത അതേ ബസിടിച്ചാണ് അപകടം ഉണ്ടായത്. ബാലരാമപുരം ആര്‍.സി. തെരുവ് കോട്ടത്തുകോണം വീട്ടില്‍ സ്റ്റെല്ല (55) യ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. അപകടത്തിൽ സ്റ്റെല്ലയുടെ വലത് കൈയ്ക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റു.
അടിമലത്തുറയിലുളള സഹോദരിയുടെ മകനെ കണ്ടശേഷം തിരികെ പൂവാര്‍ - വിഴിഞ്ഞം ബസില്‍ കയറിയ ഇവര്‍ മുക്കോലയില്‍ ഇറങ്ങിയിരുന്നു. തുടര്‍ന്ന് ബാലരാമപുരത്തേക്കുളള ബസ്റ്റോപ്പില്‍ എത്തുന്നതിനായി റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കവെയാണ് മുന്നോട്ടെടുത്ത ബസിടിച്ചത്. വീഴ്ചയിൽ വലത് കൈ മുന്‍ചക്രത്തിനടിയിൽ പെടുകയും മുഖം തറയിൽ ഉരയുകയും ചെയ്തു. വിഴിഞ്ഞം പോലീസ് സ്ഥലത്തെത്തി 108 ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. നിലവിൽ സ്റ്റെല്ല തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.സംഭവത്തില്‍ വിഴിഞ്ഞം പോലീസ് കേസെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 05, 2025 7:36 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബസില്‍ നിന്നിറങ്ങിയശേഷം റോഡ് മുറിച്ച് കടന്ന സ്ത്രീയ്ക്ക് അതേ ബസിടിച്ച് ഗുരുതര പരിക്ക്