മുഖ്യമന്ത്രിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ച വീട്ടമ്മയെ അറസ്റ്റ് ചെയ്തു

Last Updated:
പത്തനംതിട്ട: ശബരിമലയിൽ സ്ത്രീ പ്രവേശനവിധിക്കെതിരെ നടന്ന ആദ്യഘട്ട സമരങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെ ജാതിപ്പേരു പറഞ്ഞ് അധിക്ഷേപിച്ച സംഭവത്തിൽ പത്തനംതിട്ട ചെറുകോൽ സ്വദേശിയായ വീട്ടമ്മയെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട ചെറുകോല്‍ പഞ്ചായത്ത് വടക്കേ പാരൂര്‍ വീട്ടില്‍ മണിയമ്മയെയാണ് അറസ്റ്റ് ചെയ്തത്. ആറന്മുള പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
എസ്എന്‍ഡിപി യോഗം ഭാരവാഹിയായ വി. സുനിൽകുമാർ നൽകിയ പരാതിയില്‍ ഇവര്‍ക്കെതിരെ നേരത്തേ കേസെടുത്തിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്നും വിധി നടപ്പാക്കുമെന്നും പറഞ്ഞതിന്റെ രോഷത്തിലാണ് വീട്ടമ്മ മുഖ്യമന്ത്രിയെ ജാതിപറഞ്ഞ് അധിക്ഷേപിച്ചത്.
മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പ്രതിഷേധം ശക്തമായപ്പോള്‍ ഇവർ മാപ്പുപറഞ്ഞു രം​ഗത്തെത്തിയിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുഖ്യമന്ത്രിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ച വീട്ടമ്മയെ അറസ്റ്റ് ചെയ്തു
Next Article
advertisement
തൂക്കം 50 കിലോ കുറച്ചാല്‍ 1.3 കോടി രൂപയുടെ കാര്‍ നല്‍കാമെന്ന് ജിം; തൂക്കത്തിനൊപ്പം ആളും തീര്‍ന്നുപോകുമെന്ന് കമന്റ്‌
തൂക്കം 50 കിലോ കുറച്ചാല്‍ 1.3 കോടി രൂപയുടെ കാര്‍ നല്‍കാമെന്ന് ജിം; തൂക്കത്തിനൊപ്പം ആളും തീര്‍ന്നുപോകുമെന്ന് കമന്റ്‌
  • ചൈനയിലെ ജിം 50 കിലോ കുറച്ചാൽ 1.3 കോടി രൂപയുടെ പോർഷെ കാർ സമ്മാനമായി നൽകുമെന്ന് വാഗ്ദാനം.

  • മൂന്ന് മാസത്തിനുള്ളിൽ 50 കിലോ കുറയ്ക്കുക സുരക്ഷിതമല്ലെന്ന് ആരോഗ്യവിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചു.

  • ചാലഞ്ചിൽ പങ്കെടുക്കാൻ 1.23 ലക്ഷം രൂപ രജിസ്‌ട്രേഷൻ ഫീസ്, 30 പേർ മാത്രം പങ്കെടുക്കാൻ അനുവദിക്കും.

View All
advertisement