
HIGHLIGHTS
പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ യുവതികളെ പൊലീസ് തിരിച്ചിറക്കി പമ്പയിലെത്തിച്ചു. ഇവരെ അനുനയിപ്പിച്ച് പിന്തിരിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് പൊലീസ് നിർബന്ധിച്ച് തിരിച്ചിറക്കിയത്. വലിയനടപ്പന്തലിലടക്കം പ്രതിഷേധക്കാര്‍ സംഘടിച്ചതോടെയാണ് യുവതികളെ തിരിച്ചിറക്കാൻ പൊലീസ് നിർബന്ധിതരായത്. ഇതിനിടെ യുവതികളിരൊളായ കനകദുർഗക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി.
ഭക്തർ പ്രകോപിതരാണെന്നും സംഘര്‍ഷാവസ്ഥ ഒഴിവാക്കാൻ യുവതികളെ പിന്തിരിപ്പിക്കേണ്ടി വരുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി നേരത്തെ വ്യക്തമാക്കിയിരുന്നു.
മലപ്പുറം-കോഴിക്കോട് സ്വദേശികളായ കനകദുർഗ, ബിന്ദു എന്നീ യുവതികളാണ് മലചവിട്ടാനായി പുലർച്ചയോടെ എത്തിയത്. ദര്‍ശനത്തിനെത്തിയ യുവതികളെ അപ്പാച്ചിമേട്ടിൽ തടഞ്ഞതോടെ സംഘർഷാവസ്ഥ ഉടലെടുക്കുകയായിരുന്നു.
അഭിഭാഷകയായ ബിന്ദു, തലശ്ശേരി സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് പ്രൊഫസർ ആണ്. സപ്ലൈകോ സെയിൽസ് അസിസ്റ്റന്റ് മാനേജർ ആണ് കനകദുർഗ.