'ഇന്ത്യന്‍ ഭരണഘടനക്കൊപ്പം നിലകൊള്ളുന്നു' നിലപാട് വ്യക്തമാക്കി വുമണ്‍ ഇന്‍ സിനിമാ കലക്ടീവ്
Last Updated:
തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനക്കൊപ്പം നിലകൊള്ളുന്നെന്ന് വുമണ്‍ ഇന്‍ സിനിമാ കലക്ടീവ്. സ്ത്രീയുടെ മാന്യമായ ജീവിതം ഉറപ്പാക്കാന്‍ നടത്തുന്ന ഒരോ ഇടപെടലിനുമൊപ്പവും ഞങ്ങള്‍ നിലകൊള്ളുന്നെന്ന് വനിതാ കൂട്ടായ്മ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധിയെ പൂര്‍ണമായി പിന്തുണച്ച് നടി പാര്‍വതി രംഗത്തെത്തിയതിനു പിന്നാലെയാണ് വനിതാ കൂട്ടായ്മയും നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
സ്ത്രീകള്‍ക്കു കരുത്തുനല്‍കുന്ന വിധിക്ക് എതിരേ സ്ത്രീകള്‍ തന്നെ പ്രതിഷേധിക്കുന്നതാണ് കാണുന്നതെന്നും ശുദ്ധി ആര്‍ത്തവവുമായി ബന്ധപ്പെട്ടാണെന്ന ധാരണ തിരുത്തേണ്ട കാലമായെന്നും പാര്‍വതി ന്യൂസ് 18ന് അനുവദിച്ച അഭിമുഖത്തിലായിരുന്നു പറഞ്ഞിരുന്നത്.
'ശബരിമലവിധിയെക്കുറിച്ച് ഇതുവരെ പറഞ്ഞിട്ടില്ല, എല്ലാ ബഹളവും ആര്‍ത്തവത്തെക്കുറിച്ചും ശുദ്ധതയെക്കുറിച്ചുമാണ്. ഞാന്‍ ജനിച്ചനാള്‍ മുതല്‍ കേള്‍ക്കുന്നതാണ് ഇതെല്ലാം. എനിക്ക് പോകാന്‍ തോന്നുമ്പോള്‍ അമ്പലത്തില്‍ പോകാന്‍ കഴിയില്ല അതുകൊണ്ട് ഞാന്‍ അമ്പലത്തില്‍ പോകുന്നതു തന്നെ നിര്‍ത്തി ഞാന്‍ ഈ കോടതി വിധിക്ക് ഒപ്പമാണ്.' എന്നായിരുന്നു പാര്‍വതി പറഞ്ഞിരുന്നത്.
advertisement
ശബരിമല വിഷയത്തില്‍ ആദ്യമായി നിലപാടു പ്രഖ്യാപിച്ച പാര്‍വതി മറ്റു സ്ത്രീകള്‍ മൗനം പാലിക്കുന്നതിനെക്കുറിച്ചും സംസാരിച്ചിരുന്നു. സിനിമയിലും ഇങ്ങനെ തന്നെയാണ്. ശുദ്ധിയെക്കുറിച്ച് ആണിനുള്ള ധാരണകളെ അതുകൊണ്ടു സ്ത്രീകളും പിന്തുണയ്ക്കുന്നെന്നായിരുന്നു താരത്തിന്റെ പരാമര്‍ശം.
'ആര്‍ത്തവകാലത്ത് സ്ത്രീ അശുദ്ധയാണെന്നാണ് വാദം, ശുദ്ധി സ്ത്രീയുടെ ജനനേന്ദ്രീയവുമായി ബന്ധപ്പെട്ടാണെന്നാണ് പറഞ്ഞുപരത്തുന്നത്. ഇത് തിരുത്താന്‍ ചിലപ്പോള്‍ തലമുറകള്‍ വേണ്ടി വരും അതുവരെ സ്ത്രീക്ക് ഒരുപാടു വിലയും നല്‍കേണ്ടി വരും. എന്തിനാണ് എല്ലാവരും ഇതേക്കുറിച്ച് മിണ്ടാതിരിക്കുന്നത് എന്നറിയില്ല' പാര്‍വതി പറയുന്നു.
advertisement
മുമ്പ് മോശം അനുഭവം നേരിടേണ്ടി വന്ന മുതിര്‍ന്ന നടിമാര്‍ പോലും എന്തിനാണ് നിങ്ങള്‍ കുഴപ്പമുണ്ടാക്കുന്നത് എന്ന തരത്തിലാണ് പെരുമാറുന്നതെന്നും പാര്‍വ്വതി ന്യൂസ് 18 കണ്‍സള്‍ട്ടിങ് എഡിറ്റര്‍ അനുരാധാ സെന്‍ഗുപ്തയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ് വുമണ്‍ ഇന്‍ സിനിമാ കലക്ടീവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 08, 2018 12:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഇന്ത്യന്‍ ഭരണഘടനക്കൊപ്പം നിലകൊള്ളുന്നു' നിലപാട് വ്യക്തമാക്കി വുമണ്‍ ഇന്‍ സിനിമാ കലക്ടീവ്


