LIVE-പ്രതിഷേധത്തെ തുടർന്ന് യുവതികളെ പൊലീസ് തിരികെയിറക്കി

Last Updated:
പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ യുവതികളെ പൊലീസ് തിരിച്ചിറക്കി പമ്പയിലെത്തിച്ചു. ഇവരെ അനുനയിപ്പിച്ച് പിന്തിരിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ്  പൊലീസ് നിർബന്ധിച്ച് തിരിച്ചിറക്കിയത്.  വലിയനടപ്പന്തലിലടക്കം പ്രതിഷേധക്കാര്‍ സംഘടിച്ചതോടെയാണ് യുവതികളെ തിരിച്ചിറക്കാൻ പൊലീസ് നിർബന്ധിതരായത്. ഇതിനിടെ യുവതികളിരൊളായ കനകദുർഗക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി.
ഭക്തർ പ്രകോപിതരാണെന്നും സംഘര്‍ഷാവസ്ഥ ഒഴിവാക്കാൻ യുവതികളെ പിന്തിരിപ്പിക്കേണ്ടി വരുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി നേരത്തെ വ്യക്തമാക്കിയിരുന്നു.
മലപ്പുറം-കോഴിക്കോട് സ്വദേശികളായ കനകദുർഗ, ബിന്ദു എന്നീ യുവതികളാണ് മലചവിട്ടാനായി പുലർച്ചയോടെ എത്തിയത്. ദര്‍ശനത്തിനെത്തിയ യുവതികളെ അപ്പാച്ചിമേട്ടിൽ തടഞ്ഞതോടെ സംഘർഷാവസ്ഥ ഉടലെടുക്കുകയായിരുന്നു.
അഭിഭാഷകയായ ബിന്ദു, തലശ്ശേരി സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് പ്രൊഫസർ ആണ്. സപ്ലൈകോ സെയിൽസ് അസിസ്റ്റന്റ് മാനേജർ ആണ് കനകദുർഗ.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
LIVE-പ്രതിഷേധത്തെ തുടർന്ന് യുവതികളെ പൊലീസ് തിരികെയിറക്കി
Next Article
advertisement
കൊല്ലത്ത് കലോത്സവം നടക്കുന്ന വേദി തകർന്നു; അധ്യാപികയ്ക്കും രണ്ട് വിദ്യാർഥികൾക്കും പരിക്ക്
കൊല്ലത്ത് കലോത്സവം നടക്കുന്ന വേദി തകർന്നു; അധ്യാപികയ്ക്കും രണ്ട് വിദ്യാർഥികൾക്കും പരിക്ക്
  • പരവൂർ പൂതക്കുളം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ കലോത്സവ വേദി തകർന്നു, മൂന്നു പേർക്ക് പരിക്ക്.

  • ശക്തമായ കാറ്റിലും മഴയിലും താത്കാലിക പന്തൽ തകർന്നതോടെ അധ്യാപികയും വിദ്യാർഥികളും പരിക്കേറ്റു.

  • ഗുരുതരമായി പരിക്കേറ്റ അധ്യാപിക രശ്മിയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

View All
advertisement