ഇന്റർഫേസ് /വാർത്ത /Kerala / വനിതാ മതിൽ: ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി

വനിതാ മതിൽ: ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി

  • Share this:

    കൊച്ചി: ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലുമായി ബന്ധപ്പെട്ട് ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് നൽകിയ ഹർജിയിലാണ് നടപടി. വനിതാ മതിലിന് പൊതു‌പണം ചെലവഴിക്കാനൊരുങ്ങുന്നതായി ഫിറോസ് നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വനിതാ മതിലിനായി സർക്കാർ ഏത് ഫണ്ടിൽ നിന്ന് എത്ര രൂപയാണ് ചെലവിടുന്നതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നാണ് പണം കണ്ടെത്തുന്നതെങ്കിൽ ഇതു തടയണമെന്ന് കാട്ടിയാണ് പി.കെ. ഫിറോസ് ഹർജി നൽകിയത്.

    First published:

    Tags: High court, P k firoz, Women wall, Women wall kerala, കേരള ഹൈക്കോടതി, പി.കെ ഫിറോസ്, വനിതാ മതിൽ