യതീഷ് ചന്ദ്രക്കെതിരെ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണന്‍റെ അവകാശ ലംഘന നോട്ടീസ്
Last Updated:
ന്യൂഡൽഹി : എസ്പി യതീഷ് ചന്ദ്രക്കെതിരെ ലോക്സഭയിൽ അവകാശലംഘനത്തിന് നോട്ടീസ്. എസ് പി അപമര്യാദയായി പെരുമാറിയെന്ന് കാട്ടി കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണനാണ് യതീഷ് ചന്ദ്രക്കെതിരെ നോട്ടീസ് നൽകിയത്.
Also Read-കേന്ദ്രമന്ത്രിയും എസ്.പി യതീഷ് ചന്ദ്രയും തമ്മിൽ വാക്ക്‌തര്‍ക്കം
ശബരിമല വിഷയം ഉന്നയിക്കവെയാണ് കേന്ദ്രമന്ത്രി യതീഷ് ചന്ദ്രക്കെതിരെ രംഗത്തെത്തിയത്. ശബരിമല ദർശനത്തിനെത്തിയ കേന്ദ്രമന്ത്രിയെ എസ് പി നിലക്കലിൽ തടഞ്ഞതും അവർ തമ്മിലുണ്ടായ വാക്ക് തർക്കവും വാർത്താ പ്രാധാന്യം നേടിയിരുന്നു. ഈ വിഷയത്തിലാണ് പൊൻ രാധാകൃഷ്ണന്റെ അവകാശലംഘന നോട്ടീസ്.
ശബരിമലയിലെ ചുമതലയുണ്ടായിരുന്ന എസ്പി തന്നോട് മോശമായി പെരുമാറിയെന്നും ഒരു ലോക്സഭാംഗത്തോട് പെരുമാറേണ്ട രീതിയിലല്ല പെരുമാറിയതെന്നും പൊൻരാധാകൃഷണൻ ആരോപിച്ചു. അവകാശലംഘന നോട്ടീസ് പരിശോധിക്കുമെന്ന് സ്പീക്കർ അറിയിച്ചിട്ടുണ്ട്.
advertisement
Also Read-കേന്ദ്രമന്ത്രി-എസ്.പി തർക്കം; നടന്നതെന്ത്?
ശബരിമലയുമായി ബന്ധപ്പെട്ട് മറ്റനവധി വിമർശനങ്ങളും പൊന്‍ രാധാകൃഷണൻ ഇന്ന് സഭയിൽ ഉന്നയിച്ചിട്ടുണ്ട്. സ്വകാര്യവാഹനങ്ങള്‍ മുകളിലേക്ക് വിടാതിരിക്കാനുള്ള സാഹചര്യം പോലീസ് സൃഷ്ടിച്ചുവെന്നാണ് മുഖ്യ ആരോപണം.ഈ നടപടി തീര്‍ഥാടകര്‍ക്ക് വലിയ അസൗകര്യം സൃഷ്ടിക്കുന്നുവെന്നും കേന്ദ്രമന്ത്രി അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 19, 2018 2:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
യതീഷ് ചന്ദ്രക്കെതിരെ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണന്‍റെ അവകാശ ലംഘന നോട്ടീസ്


