advertisement

മകന്റെ നൂലുകെട്ടിന് ഡയപ്പർ വാങ്ങാൻ പോകുന്നതിനിടെ ബൈക്ക് അപകടത്തിൽ യുവാവും ഭാര്യാസഹോദരിയും മരിച്ചു

Last Updated:

​ഗുരുതരമായി പരുക്കേറ്റ ഇരുവരും സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു

കൊച്ചി: കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങ് ദിനത്തിൽ ഡയപ്പർ വാങ്ങാൻ പോകുന്നതിനിടയിലുണ്ടായ അപകടത്തിൽ യുവാവും ഭാര്യാ സഹോദരിയും മരിച്ചു. കാസർകോട് തൃക്കരിപ്പൂർ സ്വദേശി സൂഫിയാൻ, കടവന്ത്ര സ്വദേശി മീനാക്ഷി (21) എന്നിവരാണ് മരിച്ചത്. കൊച്ചി തോവര ലൂർദ് പള്ളിക്ക് സമീപം ഞായറാഴ്ച പുലർച്ചെ 12.30-നായിരുന്നു അപകടം.
സൂഫിയാന്റെ കുഞ്ഞിനു വേണ്ടി ഡയപ്പർ വാങ്ങാനായാണ് ഇരുവരും ഇറങ്ങിയത്. ഇരുവരും സഞ്ചരിച്ച ബൈക്ക് തൂണിൽ ഇടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. ​ഗുരുതരമായി പരുക്കേറ്റ ഇരുവരും സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. ഇടിച്ച ബൈക്ക് സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്കായിരുന്നു വീണത്.
ബൈക്ക് സൂഫിയാന്റെ സുഹൃത്തിന്റെതായിരുന്നു. ആഷിഖാണ് സൂഫിയാന്റെ പിതാവ്. ഭാര്യ: മാളവിക. മീനാക്ഷിയുടെ അച്ഛൻ രാജു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മകന്റെ നൂലുകെട്ടിന് ഡയപ്പർ വാങ്ങാൻ പോകുന്നതിനിടെ ബൈക്ക് അപകടത്തിൽ യുവാവും ഭാര്യാസഹോദരിയും മരിച്ചു
Next Article
advertisement
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
  • ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ വീടിനുള്ളിൽ തുടരാനും ജാഗ്രത പാലിക്കണമെന്നും എംബസി നിർദേശിച്ചു

  • വൈദ്യുതി നിലയങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ബഹുനില കെട്ടിടങ്ങളുടെ മുകൾനിലകൾ ഒഴിവാക്കണമെന്ന് നിർദേശം

  • പശ്ചിമേഷ്യയിൽ നിന്ന് 6.49 ലക്ഷം ഇന്ത്യക്കാർ മടങ്ങിയെന്നും സുരക്ഷയ്ക്ക് കേന്ദ്രം നടപടി സ്വീകരിക്കുന്നുവെന്നും മന്ത്രാലയം പറഞ്ഞു

View All
advertisement