കിണറിന്റെ സമീപം ഇരുന്ന യുവാവ് കിണറ്റിൽ വീണ് മരിച്ചു

Last Updated:

സുഹൃത്തുക്കൾക്കൊപ്പം കിണറിന്‍റെ ആൾമറയിൽ ഇരിക്കുമ്പോൾ അപസ്മാരം വന്ന് കിണറ്റിലേക്ക് വീണതാണെന്നാണ് സംശയം.

കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടില്‍ കിണറിന്റെ സമീപം ഇരുന്ന യുവാവ് കിണറ്റിൽ വീണ് മരിച്ചു. അമ്പായത്തോട് മിച്ചഭൂമി നാലാം പ്ലോട്ടില്‍ താമസിക്കുന്ന ജിഷ്ണു ദാസ് (ബിച്ചുണ്ണി 27) വീടിനു സമീപത്തെ പൊതുകിണറ്റില്‍ വീണു മരിച്ചത്. വെളളിയാഴ്ച്ച രാത്രി 11 മണിയോടെയാണ് സംഭവം.
സുഹൃത്തുക്കൾക്കൊപ്പം കിണറിന്‍റെ ആൾമറയിൽ ഇരിക്കുമ്പോൾ അപസ്മാരം വന്ന് കിണറ്റിലേക്ക് വീണതാണെന്നാണ് സംശയം.ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തി കരക്കെത്തിക്കുകയും ഉടന്‍ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമ്മ: ലീല. സഹോദരി: ലിജിന. ശവസംസ്കാരം ഇന്ന് വൈകീട്ട് 3 മണിക്ക് നടക്കും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കിണറിന്റെ സമീപം ഇരുന്ന യുവാവ് കിണറ്റിൽ വീണ് മരിച്ചു
Next Article
advertisement
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
  • ഡോ. സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി യൂണിവേഴ്സിറ്റി സംഘം തവളകളുടെ പുതിയ കണ്ടെത്തൽ നടത്തി.

  • ഇരുനിറത്തവളയും അപാതാനി കൊമ്പന്‍ തവളയും ഭീഷണിയുണ്ടാകുമ്പോൾ വ്യത്യസ്ത രീതിയിൽ പ്രതികരിക്കുന്നു.

  • ഇന്ത്യയിൽ ആദ്യമായി തവളകളുടെ പ്രതിരോധ പ്രതികരണ തന്ത്രങ്ങൾ കണ്ടെത്തിയതായി ഗവേഷകർ സ്ഥിരീകരിച്ചു.

View All
advertisement