advertisement

സുഹൃത്തിന്‍റെ പുത്തന്‍ ബൈക്ക് ഓടിച്ചു നോക്കുന്നതിനിടെ അപകടം; പ്രതിശ്രുത വരൻ മരിച്ചു

Last Updated:

അടുത്ത മാസം വിവാഹം നടക്കാനിരിക്കയെയാണ് ബൈക്കപകടം വിജയകുമാറിന്‍റെ ജീവനെടുത്തത്

വിജയകുമാര്‍
വിജയകുമാര്‍
സുഹൃത്ത് പുതുതായി വാങ്ങിയ ബൈക്ക് ഓടിച്ചുനോക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഉണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ബാലരാമപുരം അകരത്തിൻവിള ശിവൻകോവിൽ റോഡ് വിജയ ഭവനിൽ വിജയകുമാർ(36) ആണ് മരിച്ചത്. അടുത്ത മാസം വിവാഹം നടക്കാനിരിക്കയെയാണ് ബൈക്കപകടം വിജയകുമാറിന്‍റെ ജീവനെടുത്തത്. മധുരയിലാണ് യുവാവ് ജോലി ചെയ്തിരുന്നത്.
20 ന് രാത്രി 11.30 ന് മധുര പൊന്മേനി ജംക‌്ഷന് സമീപം വിജയകുമാർ താമസിക്കുന്ന വീടിന് അടുത്തുവെച്ചാണ് അപകടം നടന്നത്. വീടിന് 150 മീറ്റർ അകലെ നിന്ന് ബൈക്ക് ഓടിക്കുന്നതിനിടെ വഴിയിൽ സ്ഥാപിച്ചിരുന്ന ഷാമിയാനയുടെ തൂണിൽ തട്ടി ബൈക്കിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. മധുരയിൽ ഓൺലൈൻ എക്സ്പോർട്ട് സ്ഥാപനത്തിലായിരുന്നു യുവാവ് ജോലി ചെയ്തിരുന്നത്. പരേതനായ സെൽവരാജിന്റെയും ഓമനയുടെയും മകനാണ് വിജയകുമാര്‍. സഹോദരൻ: വിഷ്ണു. സംസ്കാരം നടത്തി. സഞ്ചയനം ചൊവ്വ രാവിലെ 8.30 ന് നടക്കും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സുഹൃത്തിന്‍റെ പുത്തന്‍ ബൈക്ക് ഓടിച്ചു നോക്കുന്നതിനിടെ അപകടം; പ്രതിശ്രുത വരൻ മരിച്ചു
Next Article
advertisement
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
  • നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്ന് അമ്മ സംഘടന പ്രതികരിച്ചു

  • സ്ത്രീ സുരക്ഷ ചലച്ചിത്ര വ്യവസായത്തിന്റെ പരമപ്രധാന ഘടകമാണെന്ന് അമ്മ വീണ്ടും ഓർമ്മിപ്പിക്കുന്നു

  • രഞ്ജിത്തിനെതിരായ കേസിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നുവെന്ന് അമ്മ നിലപാട് വ്യക്തമാക്കുന്നു

View All
advertisement