നാളെ വിവാഹം നടക്കാനിരിക്കെ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ പ്രതിശ്രുത വരൻ മുങ്ങിമരിച്ചു
- Published by:Rajesh V
 - news18-malayalam
 
Last Updated:
സുഹൃത്തിന്റെ വീട്ടില്‍ എത്തിയ സംഘം ബോട്ടിങ് നടത്തിയ ശേഷമാണ് കുളിക്കാനിറങ്ങിയത്
തൃശൂര്‍: കനോലി കനാലില്‍ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ പ്രതിശ്രുത വരന്‍ മുങ്ങിമരിച്ചു. ദേശമംഗലം കളവര്‍കോട് സ്വദേശി അമ്മാത്ത് പരേതനായ ഉണ്ണികൃഷ്ണന്റെയും ചാരുലതയുടെയും മകൻ നിധിന്‍ (അപ്പു- 26) ആണ് മരിച്ചത്.
നാളെ വിവാഹം നടക്കാനിരിക്കേയാണ് മരണം. സുഹൃത്തിന്റെ വീട്ടില്‍ എത്തിയ സംഘം ബോട്ടിങ് നടത്തിയ ശേഷമാണ് കുളിക്കാനിറങ്ങിയത്. കനാലിന്റെ ആഴം കുറഞ്ഞ ഭാഗത്താണ് ഇറങ്ങിയത്. എന്നാല്‍ നിധിന്‍ വെള്ളത്തില്‍ മുങ്ങിപ്പോകുകയായിരുന്നു.
ഉടന്‍ തന്നെ ഒളരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അന്തിക്കാട് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Thrissur,Kerala
First Published :
March 21, 2023 9:47 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നാളെ വിവാഹം നടക്കാനിരിക്കെ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ പ്രതിശ്രുത വരൻ മുങ്ങിമരിച്ചു


