advertisement

അരുവിക്കരയിൽ ഊഞ്ഞാലിൽ‌ കഴുത്ത് കുരുങ്ങി യുവാവ് മരിച്ചു

Last Updated:

ഇന്നലെ രാത്രി 11 മണിയോടെ സിന്ധു കുമാർ ഊഞ്ഞാലിൽ ഇരുന്ന് ഫോൺ വിളിക്കുന്നത് വീട്ടുകാർ കണ്ടിരുന്നു

News18
News18
തിരുവനന്തപുരം: അരുവിക്കര മുണ്ടേലയിൽ ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി യുവാവ് മരിച്ചു. മുണ്ടേല -മാവുകോണം -തടത്തരിക്കത്ത് പുത്തന്‍വീട്ടില്‍ സിന്ധു കുമാര്‍ എന്ന് വിളിക്കുന്ന അഭിലാഷ് ( 27 ) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് ഊഞ്ഞാലിൽ കുരുങ്ങിയ നിലയിൽ യുവാവിനെ വീട്ടുകാർ കണ്ടെത്തിയത്.
ഇന്നലെ രാത്രി 11 മണിയോടെ സിന്ധു കുമാർ ഊഞ്ഞാലിൽ ഇരുന്ന് ഫോൺ വിളിക്കുന്നത് വീട്ടുകാർ കണ്ടിരുന്നു. ഇയാൾ മദ്യപിച്ചിട്ടുണ്ടെന്നായിരുന്നു എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇയാളുടെ വീട്ടിൽ സഹോദരിയും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. സിന്ധു കുമാർ കേബിള്‍ ടിവി ജീവനക്കാരനായിരുന്നു.
സംഭവത്തിൽ അരുവിക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഊഞ്ഞാലിൽ ആടിക്കൊണ്ടിരിക്കുന്നതിനിടെ അബദ്ധത്തിൽ കയർ കുരുങ്ങി മരണപ്പെട്ടതാകാമെന്നാണ് പൊലീസിന്റെ പ്രാതമിക നി​ഗമനം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അരുവിക്കരയിൽ ഊഞ്ഞാലിൽ‌ കഴുത്ത് കുരുങ്ങി യുവാവ് മരിച്ചു
Next Article
advertisement
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ‌ BJP- JD(S) പ്രതിഷേധം
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് BJP- JD(S) പ്രതിഷേധം
  • കർണാടക എക്സൈസ് വകുപ്പിൽ 6,000 കോടി രൂപയുടെ അഴിമതി ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി

  • മദ്യഷോപ്പ് ലൈസൻസ് അനുവദിക്കുന്നതിൽ വൻതോതിൽ കൈക്കൂലി ആരോപിച്ച് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു

  • പ്രതിപക്ഷം നിയമസഭയിൽ കുത്തിയിരിപ്പ് സമരം തുടരുന്നു, ഓഡിയോ തെളിവുകളും ലോകായുക്തയിൽ പരാതി നൽകിയിട്ടുണ്ട്

View All
advertisement